വെബ് ഡസ്ക് :-തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത്കിഷോര്കോണ്ഗ്രസിലേക്ക്. അടുത്ത മാസം ഏഴിന്അംഗത്വംസ്വീകരിക്കുമെന്നാണ് സൂചന.
അഴിച്ചുപണി ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍്റെ നിര്‍ണായക നീക്കം. അടുത്ത മാസം 13, 14 തീയതികളില്‍ ചിന്തന്‍ ശിബിര്‍ നടക്കും.
കഴിഞ്ഞമൂന്ന്ദിവസത്തിനിടെ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിന്റെനിര്ദേശങ്ങളില് രണ്‍ദീപ് സിംഗ് സുര്‍ജേവാല കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേതാക്കളുടെഅഭിപ്രായങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ചുമതലയില്നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്നുംസൂചനയുണ്ട്.
പ്രശാന്ത്കിഷോറിന്റെനിര്ദേശങ്ങളിലും മുന്നോട്ടുവച്ച ഫോര്‍മുലയിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് കിഷോറുമായി ജയറാം രമേശ്, അംബിക സോണി, കെ സി വേണുഗോപാല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവുംപ്രശാന്ത്കിഷോറിന്റെ ഫോര്‍മുലയില്‍ ഉള്പ്പെട്ടിട്ടുണ്ടെന്ന്കിഷോറിന്റെ സംഘടനയായ ഐപാക് അറിയിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത്കിഷോര്നിര്ദേശിച്ചതായാണ് വിവരം. പാര്‍ട്ടിയെ നവീകരിക്കാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ തങ്ങളില്‍ പലരുടേയും സ്ഥാനങ്ങള്നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ഈ എതിര്‍പ്പുകളെ കോണ്‍ഗ്രസ് എങ്ങനെമറികടക്കുമെന്നാണ് ഉയരുന്നഏറ്റവുംനിര്ണായകമായ ചോദ്യം.