തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
വടക്കന്‍ കേരളം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍എസ്ഡിപിഐ/ പോപ്പുലര്‍ഫ്രണ്ട്തീവ്രസംഘടനകള്‍ ശ്രമിക്കുന്നതായും സംസ്ഥാന രഹസ്യാനേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍നിരീക്ഷിക്കണമെന്നുംറിപ്പോര്‍ട്ടില്‍ആവശ്യപ്പെടുന്നുണ്ട്. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് സംസ്ഥാന ഇന്റലിജന്‍സ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് .
അഹമ്മദാബാദ്സ്ഫോടനത്തില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു . ഇത്തരം പ്രകടനങ്ങളില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങളും, കോടതി വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആയുധപരിശീലനങ്ങളെക്കുറിച്ചുംറിപ്പോര്‍ട്ടില്‍പറയുന്നുണ്ട്.
സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതായും, വ്യാജ ഐഡികള്‍ ഉണ്ടാക്കി മറ്റു മതങ്ങള്‍ക്കെതിരെഅധിക്ഷേപങ്ങള്‍നടത്തുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഹവാലഇടപാടിനുംസ്വര്‍ണ്ണക്കള്ളക്കടത്തിനും , തീവ്രവാദ ബന്ധമുള്ളതായുംറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വടക്കന്‍ കേരളത്തിലെ ഇസ്ലാമിക്സ്റ്റേറ്റ്പ്രവര്‍ത്തങ്ങളെക്കുറിച്ച് നിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്നും, കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ആവശ്യപ്പെടുന്നുണ്ട്.