ന്യൂസ്‌ ഡസ്ക് :-തലശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍(30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍. രഗിത്ത്(26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി.വി. ശരത്(25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ്(26) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. മതവിദ്വേഷ മുദ്രാവാക്യത്തിന് എതിരെ ഡി വൈ എഫ് ഐ തലശ്ശേരി എ സി പിക്ക് പരാതി നൽകിയിരുന്നു. വർഗീയ ലഹള ലക്ഷ്യം വച്ചാണ് മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയതെന്നും ഇവർക്കെതിരെ കർശന നിയമ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്

Leave a Reply