Skip to content

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 83.87%;

Plus Two exam results will be announced on June 21

തിരുവനന്തപുരം-സംസ്ഥാനത്തെ കഴിഞ്ഞ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയിൽ 83.87 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

http://www.results.kerala.gov.in http://www.examresults.kerala.gov.in http://www.dhsekerala.gov.in http://www.keralaresults.nic.in http://www.prd.kerala.gov.in http://www.results.kite.kerala.gov.in

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading