Skip to content

പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21-ന് പ്രഖ്യാപിക്കും;

Plus Two exam results will be announced on June 21

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21-ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആർഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായും ഫലപ്രഖ്യാപനം നടത്തുക.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന്പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.
പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു.44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ ഇത്തവണയും ഹയർസെക്കണ്ടറി സീറ്റുകൾ കൂട്ടേണ്ടിവരും.
4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading