തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരംഅക്രമാസക്തമായ കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഫിറോസിനെ, പൂജപ്പുര ജില്ലാ ജലിയിലേക്ക് മാറ്റി.അറസ്റ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

‘നീതിയുടെ അർത്ഥ തലങ്ങൾ അവന്‍ പഠിച്ചു തുടങ്ങും’ മകന്‍ എല്‍എല്‍ബി പാസായ സന്തോഷം പങ്കുവച്ച് മഅ്ദനി;

പികെ ഫിറോസിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തികല്‍തുറുങ്കിലടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍ നാശനഷ്ടമുണ്ടായതിന് എടുത്ത കേസുകളിലാണ് ഫിറോസിനെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ;

അറസ്റ്റിന് പിന്നാലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോഘിച്ചു. ജില്ലാ, പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

പികെ ഫിറോസ് പൂജപ്പുര ജയിലില്‍, തീക്കളിയെന്ന് മുസ്ലിം ലീഗ്;
Muslimyouthleag,#pkfiroz, #muslimleag,#pkfiroz#Muslim youthleag