തിരുവനന്തപുരം: കർണാടക സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ കേന്ദ്രസര്‍ക്കാര്‍ നിർദേശങ്ങള്‍ക്ക് വിരുദ്ധമാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് പ്രകാരം സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് വിലേക്കര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടക്കാൻ പാടില്ല.
കർണാടക ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് നിയമസഭയിൽ എ.കെ.എം. അഷ്റഫിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കര്‍ണാടകയുടെ നടപടിമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കര്‍ണാടക ഡി.ജി.പി അറിയിച്ചു.
യാത്രക്കായി ചെക്പോസ്റ്റില്‍ എത്തുന്നവരുടെ സംശയദൂരീകരണത്തിനും ക്രമസമാധാനപാലനത്തിനും പൊലീസിനെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
You must log in to post a comment.