𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

️ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു.


തിരു :-ന്യൂനപക്ഷ ക്ഷമ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു.

ഹൈക്കോടതി വിധിക്ക് ശേഷമുണ്ടായ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. വെള്ളിയാഴ്ച വൈകിട്ടാണ് യോഗം.

കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫെറന്‍സ് വഴിയായിരിക്കും യോഗം നടക്കുക. വിധിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടി എടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.