ന്യൂസ് ഡസ്ക് :-രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു.
പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
ഇന്ന് മൂന്നരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആദ്യ മന്ത്രിസഭാ യോഗവും അതിന് ശേഷം നടക്കും.
You must log in to post a comment.