ന്യൂസ് ഡസ്ക് :-വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗ് എന്തിനാണ് ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ട എന്റെ അച്ഛനെ പറയുന്ന സ്ഥിതി ഉണ്ടായത്, അദ്ദേഹം എന്ത് തെറ്റാണ് ലീഗിനോട് ചെയ്തത്, അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നത് പലഘട്ടങ്ങളിൽ ഞാൻ പറഞ്ഞിട്ടില്ലേ. നിങ്ങൾ ആരെ തോണ്ടാനാണ് ഇത് പറയുന്നത്, ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്ത. ഓരോരുത്തരും അവരവരുടെ സാംസ്കാരത്തിന് അനുസരിച്ചാണ് കാര്യങ്ങൾ പറയുക. മുസ്ലീംലീഗ് നേതാക്കൾ ആദ്യം അമ്മയേയും പെങ്ങളേയും തിരിച്ചറിയണം. നിങ്ങളുടെ ഈ വിരട്ടൽ കൊണ്ട് കാര്യങ്ങൾ നേടി കളയാം എന്ന ധാരണ വേണ്ട.
പിണറായി വിജയൻ
മുഖ്യമന്ത്രി
You must log in to post a comment.