ന്യൂസ്‌ ഡസ്ക് :-വര്‍ഗ്ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടന വളരാന്‍ വര്‍ഗ്ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവര്‍ എന്നാല്‍ കേരളത്തില്‍ അത് നടക്കില്ലെന്നും ഇടതുപക്ഷ ധാര ഉയര്‍ന്ന് നില്‍ക്കുന്ന നാടാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സമൂഹത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണ്. ബി.ജെ.പിക്ക് വളരാന്‍ അവസരം ഒരുക്കുന്ന അവസരവാദ നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നു.കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ വര്‍ഗ്ഗീയതയുമായി സമരസപ്പെടുന്നു. വർഗ്ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. വസ്ത്രം ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവില്‍ കേരളത്തില്‍ അത്‌ വിലപ്പോവില്ല. എന്നാല്‍ ഇത് വര്‍ഗ്ഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ഹലാല്‍ വിവാദത്തിന്റെ പേരില്‍ വര്‍ഗ്ഗീയത പരത്തുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ആ ഭക്ഷണരീതി പണ്ടേ ഉള്ളതാണ്. പാര്‍ലമെന്റിലെ ഭക്ഷണത്തിലും ഹലാല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ അതിന്റെ പേരില്‍ വര്‍ഗ്ഗീയ മുതലെടുപ്പിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply