𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

News that fuel prices will go up after the election, traffic jams at pumps;

സംസ്ഥാനത്ത്പെട്രോളിനും ഡീസലിനും വില കൂടുന്നു;

സംസ്ഥാനത്ത്പെട്രോളിനും ഡീസലിനും വില കൂടുന്നു; ഏപ്രിൽ ഒന്ന് മുതൽ 2 രൂപ വീതം വർധിക്കും
Advertisement

തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വിലവർദ്ധിക്കും.പെട്രോളിനും ഡീസലിനും 2 രൂപ വീതമാണ് കൂടുന്നത്. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനംഅനുസരിച്ചാണ് നടപടി.

ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59രൂപയുംഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽബുധനാഴ്ചത്തെവില.ഇത്ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും.അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.

Advertisement

ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25പൈസയാണ് സെസായിഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടിരൂപലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.

Advertisement