വെബ് ഡസ്ക് :-പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി കേരളം പ്രാര്‍ത്ഥനയോടെ.വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമായ എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തില്‍ വാവ സുരേഷിന് വേണ്ടി പുഷ്പാഞ്ജലി. ക്ഷേത്ര വിശ്വാസി ഒടുക്കിയ വഴിപാട് റസീറ്റ് വടകരയിലെ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ വൈറലായിരിക്കുകയാണ്.മണ്ണാറശാല നാഗ ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രമുഖ നാഗ ക്ഷേത്രങ്ങളും മറ്റ് പ്രധാന ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നിറയുകയാണ്.വാവാ സുരേഷിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. 48 മണിക്കൂർ വരെ ഐ സി യു നിരീക്ഷണത്തിൽ തുടരും. അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്നും കോട്ടയം മെഡി. കോളജ് ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും അന്വേഷണങ്ങളോട് വാവ സുരേഷ് പ്രതികരിച്ചതായാണ് റിപ്പോർട്ട്.

visibility
%%footer%%