വെബ്ഡെസ്‌ക് :- പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില വീണ്ടും വഷളായി,
ജീവൻ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് ഡോക്ടർമാർ.,
പിഡിപി സംസ്ഥാന നേതാക്കളും മഅ്ദനിയുടെ ഭാര്യയും മക്കളും കുടുംബവും മദനിയുടെ നിയമ പോരാട്ടം നടത്തുന്ന വക്കീലന്മാരും ബാംഗ്ലൂരിൽ ക്യാമ്പ് ചെയ്യുകയാണ്,
25 വർഷമായി മഅ്ദനി തടവറയിൽ അടച്ചിട്ടു ഒരു കേസിൽ പോലും ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല,
വിവിധ രാഷ്ട്രീയ മനുഷ്യാവകാശപ്രവർത്തകരും മതപണ്ഡിതന്മാരും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്,
മഅ്ദനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പിഡിപി സംസ്ഥാന നേതാക്കൾ അഭ്യർത്ഥിച്ചു
മഅ്ദനിയെ കേരളത്തിലേക്ക് വരാൻ അനുവദിക്കണമെന്നും മഅ്ദനിയുടെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിഡിപി നടത്തിവരുന്ന നിയമ പോരാട്ടവും പ്രക്ഷോഭവും തുടരുകയാണ്,
ആശയപരമായും രാഷ്ട്രീയപരമായും ആദർശപരമായും മഅദനിയെ നേരിടാൻ കഴിയില്ലെന്നു മനസ്സിലാക്കിയ ശത്രുക്കൾ അദ്ദേഹത്തെ അന്യായമായി ചെയ്യാത്ത കുറ്റം ആരോപിച്ചു തടവിൽ അടക്കുകയാണ് ചെയ്തതെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ സുബൈർ പടുപ്പ് പറഞ്ഞു

പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ആരോഗ്യനില അതീവ ഗുരുതരവസ്തയിൽ, തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചു;
sponsored
sponsored