;PC George granted bail in rape case;

പീഡനക്കേസിൽ പിസി ജോർജിന് ജാമ്യം;

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിയുടെ പീഡനശ്രമ പരാതിയിൽ പി. സി ജോർജിന് ജാമ്യം. കേസന്വേഷണത്തോട് സഹകരിക്കണമെന്ന ഉപാധിയിലാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കുമെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പിസി ജോർജ് പ്രതികരിച്ചു. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പർ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് പരാതി. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്നുപിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.

പി സി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ പ്രതിമതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണെന്നും വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതി ആവലാതിക്കാരിയെ യും സാക്ഷികളെയുംഭീഷണിപ്പെടുത്തും. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻകോടതിയിൽ പറഞ്ഞു.

Leave a Reply