പഞ്ചാബിൽ എഎപി_യോഗി ചരിത്രം കുറിക്കും;

വെബ് ഡസ്ക് :-ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സർവേഫലം. പഞ്ചാബിൽ എഎപി അധികാരത്തിൽ വരുമെന്നും, എന്നാലത് തൂക്ക് മന്ത്രിസഭയായിരിക്കുമെന്നും സർവേ പ്രവചിക്കുന്നു. ടൈംസ്‌ നൗവും വിറ്റോയും സംയുക്തമായാണ് സർവേ നടത്തിയത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ച വയ‌്ക്കുമെന്നാണ് സർവേയിൽ പറയുന്നത്.എബിപി-സിവോട്ടർ നടത്തിയ സർവേയിലും ബിജെപിക്ക് തന്നെയാണ് മുൻതൂക്കം.
യുപിയിൽ 223 മുതൽ 225 വരെ സീറ്റ് ബിജെപി നേടുമെന്നാണ് പ്രവചനം. എസ്‌പിക്ക് 157 സീറ്റുകൾ ലഭിക്കുമെന്നും ഇവർ പ്രവചിക്കുന്നു. പഞ്ചാബിലേത് തൂക്ക് മന്ത്രിസഭയായിരിക്കും.



ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നും സർവേ വ്യക്തമാക്കുന്നു.രാഷ്ട്രീയമായി നിർണായകമായ യുപിയിൽ ബിജെപിക്ക് അധികാരം നിലനിർത്താൻ സാധിക്കുമെങ്കിലും 2022ൽ ഗണ്യമായ സീറ്റുകൾ നഷ്ടപ്പെടുമെന്ന് ടൈംസ് നൗ അഭിപ്രായ സർവേ പ്രവചിക്കുന്നു.
അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച്, 403 അംഗ നിയമസഭയിൽ 2017 ലെ 312 ൽ നിന്ന് 227 മുതൽ 254 വരെ സീറ്റുകൾ കാവി പാർട്ടി നേടും.
മറുവശത്ത്, ഈ വർഷം സമാജ്‌വാദി പാർട്ടി അതിന്റെ സീറ്റ് വിഹിതത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാ‌ർട്ടി 2017ലെ 47 ൽ നിന്ന് 136 മുതൽ 151 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.
കോൺഗ്രസ് 2017ലെ മോശം പ്രകടനം ആവർത്തിക്കുമെന്നും 6-11 സീറ്റുകൾ മാത്രം നേടുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു.
മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്‌പി 2017ൽ 19-ൽ നിന്ന് 8-14 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു.



പ്രവചനങ്ങൾ ശരിയാണെങ്കിൽ, കഴിഞ്ഞ 35 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണയും ഒരു മുഖ്യമന്ത്രിയും അധികാരത്തിൽ വരാത്ത യുപിയിൽ യോഗി ആദിത്യനാഥ് ചരിത്രം കുറിക്കും

google ad manager

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top