Skip to content

പാലക്കാട്ട്മൂന്നുവയസ്സുകാരനെ കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍;

എലപ്പുള്ളി: പാലക്കാട് എലപ്പുള്ളിയിലെമൂന്നുവയസ്സുകാരന്റെമരണംകൊലപാതകം. അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്-ആസിയദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട്ജില്ലാആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടുകിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. പിന്നീട് പറഞ്ഞു, കുഞ്ഞ്ഈന്തപ്പഴംവിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്ന്. ഇതോടെ പാലക്കാട് കസബപോലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത്ചോദ്യംചെയ്യുകയുമായിരുന്നു.

ഒപ്പം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. വൈകുന്നേരത്തോടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെയാണ് സംഭവംകൊലപാതകമാണെന്ന സംശയം പോലീസിന് ബലപ്പെട്ടത്. തുടര്‍ന്ന്
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസിയയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ താന്‍ കഴുത്തുഞെരിച്ച്കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.

കുറച്ചുകാലമായി ആസിയയും ഭര്‍ത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തര്‍ക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ ആസിയ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading