കനലടങ്ങാതെ കോൺഗ്രസ്. കോൺഗ്രസ് ആൾകൂട്ടം. യു ഡി ഫ് തട്ടിക്കൂട്ട്. കെ സ് യു സംസ്ഥാന പ്രസിഡന്റ്.

sponsored

ന്യൂസ്‌ ഡസ്ക് :-നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമാണെന്നും കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായി മാറിയെന്നും അഭിജിത്ത് പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി ‘യു.ഡി.എഫ് സംവിധാനം’ പലയിടത്തും മാറിയിട്ടുമുണ്ട്. കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായതും തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളില്‍ ഒന്നാണെന്നും പരാജയത്തിന്റെ കാരണം ഏതെങ്കിലും വ്യക്തികളുടെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്നും അഭിജിത്ത് പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദികള്‍ ഒന്നോ, രണ്ടോ ആളുകള്‍ മാത്രമല്ല കൂട്ടുത്തരവാദിത്വമുണ്ട്. അതിന് പരിഹാരം എന്തെന്ന് തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്. ഉചിതമായ സമയം ഇതു കൂടിയാണ്. പറയാനുള്ള അഭിപ്രായങ്ങള്‍ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും അഭിജിത്ത് വ്യക്തമാക്കി.

sponsored

അഭിജിത്ത് ന്റെ ഫേസ്ബുക് പൂർണ്ണരൂപം

ഇവിടെ പറയാൻ ഉദ്ദേശിച്ചതല്ല..,

പതിനഞ്ചാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കേരളത്തിൽ കോൺഗ്രസ്സ് പാർട്ടി നേരിട്ടതെന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വജനപക്ഷപാതവും, അഴിമതികളും വേണ്ട രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കാത്തതും, കഴിഞ്ഞ സർക്കാരിൽ അഞ്ച് മന്ത്രിമാർ രാജിവെക്കേണ്ടി വന്ന ക്യാബിനറ്റായിരുന്നുവെന്നതുൾപ്പടെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ യു.ഡി.എഫിന് സാധിക്കാതെ പോയതും, കഴിഞ്ഞ ഒരു വർഷക്കാലമായി കോവിഡ് മഹാമാരിക്കിടയിൽ മുഖ്യമന്ത്രിയുടെ ദിനംപ്രതിയുള്ള പത്രസമ്മേളനങ്ങളും, കിറ്റ് വിതരണവുമെല്ലാം ജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചതും, മത-സാമുദായിക സംഘടനകളെ കൂടെ നിർത്താൻ സാധിച്ചതും, കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ സംഘപരിവാറിൻ്റെയും-ബിജെപിയുടെയും പിന്തുണ ലഭിച്ചതുമൊകെ ഇടതുപക്ഷം വിജയിക്കാനുള്ള കാരണങ്ങളായി.

എന്നാൽ യു.ഡി.എഫിനും, കോൺഗ്രസ്സിനും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സാധിച്ചത് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുൻപ് മാത്രമാണ്. മറ്റുള്ളവർ തിരെഞ്ഞെടുപ്പ് കമ്മിറ്റികൾ മാസങ്ങൾക്കുമുൻപ് പ്രഖ്യാപിക്കുന്നിടത്താണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തിരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന് ഓടേണ്ടി വന്നത്. യു.ഡി.എഫ് നേതാക്കൾ തിരെഞ്ഞെടുപ്പ് വരാനിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതും, തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.

കോൺഗ്രസ്സ് സംഘടനാ സംവിധാനം ദുർബലമായിരുന്നു കേരളത്തിലുടനീളം( ചില സ്ഥലങ്ങളിൽ ഇതിന് അപവാദമുണ്ടാകാം). തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി യു.ഡി.എഫ് സംവിധാനം പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണ് (പോഷക സംഘടനകളെ വേണ്ട രീതിയിൽ സംഘടിപ്പിക്കപ്പെട്ടോ എന്നതും ചോദ്യമാണ് ഞാൻ ഉൾപ്പെടെ മറുപടി പറയാൻ ബാധ്യസ്ഥനുമാണ്).

ഇനിയും ഒട്ടനവധി കാര്യങ്ങളുണ്ട്, പക്ഷേ ഇതെല്ലാമാണ് യു.ഡി.എഫ് പരാജയത്തിനു കാരണം എന്നിരിക്കെ ഏതെങ്കിലും ചില വ്യക്തികൾക്കുമേൽ തിരെഞ്ഞെടുപ്പ് പരാജയം കെട്ടിവയ്ക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. വിജയിച്ചിരിക്കുന്ന 21 കോൺഗ്രസ്സ് എം.എൽ.എമാർ പാർട്ടി പ്രവർത്തകരുടെയും, ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് നിയമസഭയ്ക്കകത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 21 നിയമസഭാംഗങ്ങളും കോൺഗ്രസ്സിൻ്റെ ശബ്ദമായി നിയമസഭയ്ക്കകത്തുണ്ടാകുമെന്നതു തന്നെയാണ് പ്രതിസന്ധിഘട്ടത്തിലെ പ്രതീക്ഷയും.

നിയമസഭയ്ക്ക് പുറത്ത് കേരളത്തിലുടനീളം കോൺഗ്രസ്സ് സംഘടനാ സംവിധാനം ചലിപ്പിക്കാൻ കഴിയേണ്ടതുണ്ട്. കോൺഗ്രസ്സിനെ സംഘടനാ സംവിധാനത്തിലൂടെ തിരികെ കൊണ്ടു വന്നേ മതിയാകൂ. എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഏതെങ്കിലും വ്യക്തികളെ മാറ്റിയല്ല ഒന്നാകെയുള്ള മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു.

കെ.എസ്.യു പു:നസംഘടന ഉൾപ്പെടെ കൃത്യം രണ്ടു കൊല്ലത്തിനുശേഷം അഖിലേന്ത്യ കമ്മിറ്റിയോട് ആവശ്യപ്പെട്ട സമയത്ത് പല സംസ്ഥാനങ്ങളിലും പു:നസംഘടന നടക്കുന്നതുകൊണ്ട് മൂന്നു വർഷമാണ് കാലാവധി അതുവരെ തുടരാനാണ് നേതൃത്വം പറഞ്ഞിരുന്നത്. മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ഒരുവർഷക്കാലത്തിലേറെയായി രാജ്യമാകമാനം കോവിഡ് പ്രതിസന്ധിയാണ്, പു:നസംഘടന നടന്നിട്ടില്ല. ആ സമയത്താണ് ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാനുള്ള തീരുമാനം കെ.എസ്‌.യു സംസ്ഥാന എക്സിക്യൂട്ടീവിൽ കൈക്കൊണ്ടത്. പല സഹപ്രവർത്തകരും ആത്മാർത്ഥമായി പ്രാദേശിക യൂണിറ്റ് രൂപീകരണമുൾപ്പെടെ നടപ്പിലാക്കിയപ്പോൾ ചിലർ ഭാരവാഹിത്വത്തിൽ ഇരുന്നിട്ടും ഇതൊന്നും അറിഞ്ഞതേ ഇല്ലായിരുന്നു. ഭാരവാഹിത്വത്തിൽ ഇരുന്ന് സംഘടനയോട് നീതിപുലർത്താൻ സാധിക്കാത്ത ഇടങ്ങളിൽ മാറ്റം അനിവാര്യമാണെന്ന പക്ഷക്കാരനാണ് ഞാനും. കോൺഗ്രസ്സിൻ്റെ വിശാലമായ ഉൾപ്പാർട്ടിജനാധിപത്യം കൊണ്ട് പലപ്പോഴും പോഷക സംഘടനകളും സമ്പന്നമാണ്. അത്തരം വിശാലമായ ഉൾപ്പാർട്ടി ജനാധിപത്യത്താൽ പലരും പലയിടങ്ങളിലും സംരക്ഷിക്കപ്പെട്ടു പോകാറുണ്ട്, തീരുമാനം എടുക്കേണ്ടവർ എന്ന് മറ്റുള്ളവർ കരുതുന്നവർ നിസ്സഹായരാകാറുണ്ട് മാറ്റം വരേണ്ടത് അവിടെ കൂടിയാണ്. മാറ്റം അനിവാര്യമാണ്.

പരാജയത്തിൻ്റെ ഉത്തരവാദികൾ ഒന്നോ, രണ്ടോ ആളുകൾ മാത്രമല്ല കൂട്ടുത്തരവാദിത്വമുണ്ട്. അതിന് പരിഹാരം എന്തെന്ന് തീരുമാനിക്കേണ്ടതും അവർ തന്നെയാണ്. ഉചിതമായ സമയം ഇതു കൂടിയാണ്. പറയാനുള്ള അഭിപ്രായങ്ങൾ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും ഈ പ്ലാറ്റ്ഫോമിൽ ഇങ്ങനെയൊന്നും പറയണമെന്ന് കരുതിയതല്ല സോഷ്യൽ മീഡിയയിൽ അതിരുകവിഞ്ഞുള്ള അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്ര മാത്രം ഇവിടെ കുറിച്ചത്.

മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച് കാസറഗോഡ് എംപി. രാജ്മോഹൻ ഉണ്ണിത്താൻ.

sponsored

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം ചോദിച്ച്‌ വന്നില്ലെന്നും അത് കണ്ട്പഠിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ ഇങ്ങോട്ട് വേണ്ട എന്ന ശക്തമായ സന്ദേശം ഒരു സര്‍ക്കാരിനെ എത്രത്തോളം സഹായിക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

sponsored

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍:

സാമൂഹിക സംഘടനകളുമായി കോണ്‍ഗ്രസിന് ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ ബന്ധവും സഹകരണവുമൊക്കെയുണ്ട്. സ്വാഭാവികമായി അത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്.ഇന്നിപ്പോ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയാണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ സ്വാഭാവികമായും എന്‍.എസ്.എസ് അടക്കം രംഗത്തുവരും. എസ്.എന്‍.ഡി.പിയും അതുപോലെത്തന്നെ ലത്തീന്‍ കത്തോലിക്ക സഭ വരും. അപ്പോള്‍ അത്തരം ആളുകളുടെ ഒരു സമ്മര്‍ദ്ദം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, ഞങ്ങളുതന്നെ അത് ഇന്നലെയും മിനിഞ്ഞാന്നുമായൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോ ഒരൊറ്റ സാമൂദായിക സംഘടനകള്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നോ ഞങ്ങളെ എടുത്തില്ലെന്നോ പറഞ്ഞ് ഒരക്ഷരം ഉരിയാടിയിട്ടില്ല. സ്വാഭാവികമായും അത് കണ്ടുപടിക്കേണ്ട കാര്യം തന്നെയാണ്. ഏതെങ്കിലും ഒരു മുന്നണിയിലോ ഒരു പ്രസ്ഥാനത്തിലോ മാതൃകാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നിഷേധിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു സാമൂദായിക സംഘടന മന്ത്രിമാരെ തെരഞ്ഞെടുത്തതിലോ, അല്ലെങ്കില്‍ മന്ത്രിമാരെ അവരുടെ സമുദായത്തിന് ഭാഗിച്ചുകൊടുത്തുവെന്നോ ഒരു അപശബ്ദം ആരും മുഴക്കിയില്ല.

സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് എതിരായ ഹർജി ഇന്ന് ഹൈകോടതിയുടെ പരിഗണനയിൽ.

sponsored

കൊച്ചി: ട്രിപ്പിൾ ലോക്ക്  ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹർജിക്കാരൻ വ്യക്തമാകുന്നു. ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

sponsored

തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ  കോടതി സ്വമേധയ  ഇടപെടണമെന്നാവശ്യപ്പെട്ട്  ചീഫ് ജസ്റ്റിസ് എസ്. മണികുമറിനു അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രട്ടിക് പാർടി പ്രസിഡണ്ട്‌ ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട്‌ എന്നിവർ കത്ത് നൽകിയിട്ടുണ്ട്. ഈ കത്തും കോടതിയുടെ പരിഗണനയ്ക്ക് വരും.

രക്ത സമ്മർദ്ദം; താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ.

sponsored

താനൂർ എം.എൽ.എയും നിയുക്ത മന്ത്രിയുമായ വി.അബ്ദുറഹ്മാൻ ആശുപത്രിയിൽ. രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയും കൂടിയാണ് അദ്ദേഹം.

sponsored

സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ വി.അബ്ദുറഹ്മാൻ്റെ വീട്ടിൽ നിരവധി മാധ്യമപ്രവർത്തകർ എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടങ്കിലും അതിലും അദ്ദേഹത്തെ ലഭിച്ചില്ല. വൈകീട്ട് വരെ അദ്ദേഹം എവിടെയെന്ന അനിശ്ചിതത്യം തുടർന്നു. വൈകീട്ട് സി പി എം ജില്ല സെക്രെറ്ററിയേറ്റ് അംഗം വി.അബ്ദുറഹ്മാൻ എവിടെയെന്നതിനെ കുറിച്ച് വീഡിയോ സന്ദേശം നൽകി.

അദ്ദേഹത്തിന് രക്തസമ്മർദം കൂടി 24 മണിക്കൂർ ഹോസ്പിറ്റൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹം നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നുമാണ് വീഡിയോയിയിലെ ചുരുക്കം. പക്ഷെ ഇപ്പോഴും അദ്ദേഹം ഏതു ഹോസ്പിറ്റലിൽ ആണെന്ന വിവരം പുറത്തു വിട്ടിട്ടില്ല.

വീട്ടിലിരുന്ന് ടി വിയിൽ കാണും.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന്
യു ഡി എഫ് തീരുമാനം.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എം എല്‍ എമാരോ എം പിമാരോ മറ്റ് നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോാള്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നാണ് യു ഡി എഫ് അഭിപ്രായം.

സത്യപ്രതിജ്ഞയില്‍ നേരിട്ട് പങ്കെടുക്കുന്നതിന് പകരം വീട്ടിലിരുന്ന് ടി.വിയിലൂടെ ചടങ്ങുകള്‍ കാണാനാണ് യു ഡി എഫ് നേതാക്കളുടെ തീരുമാനം. ലളിതമായി രാജ്ഭവനില്‍ വച്ച് നടത്തേണ്ട ചടങ്ങാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് വഴി പൊതുസമൂഹത്തിന് മുന്നില്‍ വലിയ സന്ദേശമാകും മുന്നണി നല്‍കുകയെന്നും നേതാക്കള്‍ പറയുന്നു.

140 എം എല്‍ എമാരെയും 20 എം പിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍ ഡി എഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ക്ഡൗണും കൊവിഡ് മാര്‍ഗനിര്‍ദേശവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്പോള്‍, ഇതൊന്നും ബാധകമല്ലാത്ത മട്ടില്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം സമൂഹ മാദ്ധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ 500 പേര്‍ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തന്നെ ഇന്നലെ തള്ളിക്കളയുകയായിരുന്നു.

കെ.കെ. ശൈലജയുടെ പുതിയ ചുമതല പാർട്ടി വിപ്പ്.

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ പ്രവർത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിൽ കെ.കെ. ശൈലജക്കും മാറിനിൽക്കേണ്ടി വന്നിരിക്കുകയാണ്. പാർട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ ചുമതല.

ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെ.കെ. ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്നതാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിക്കൊഴികെ മറ്റാരേയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പാർട്ടി ഉറച്ച് നിൽക്കുകയായിരുന്നു.

മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ശൈലജ ഇത്തവണ നിയമസഭയിലേക്ക് പ്രവേശനം നേടിയത്…60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ മട്ടന്നൂർ മണ്ഡലത്തിൽ നേടിയത്. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജക്ക് ലഭിച്ചത്.

സിപിഐ(എം)കേന്ദ്ര കമ്മിറ്റിയംഗം.മൂന്ന് തവണ നിയമസഭാ സാമാജികയായി പ്രവർത്തിച്ചു. 1996ൽ കൂത്തുപറമ്പ്, 2006ൽ പേരാവൂർസ2016ൽ കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. 2011ൽ പേരാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല.

തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിർത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീർത്തും അപ്രതീക്ഷിതവും. ശൈലജ ഒഴികെ എല്ലാവരും മാറട്ടെ എന്നതിൽ നിന്ന് ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.

ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാർട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു.

വ്യക്തിപരമായി പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ പ്രചാരണമാക്കുന്നതില്‍ പരാജയപെട്ടു. യുവനേതൃത്വം.

തിരുവന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തു വരാനാണ് ഒരു വിഭാഗം എംഎല്‍എമാരുടെ നീക്കം. ഗ്രൂപ്പിനതീതമായ പിന്തുണയും ഈ എംഎല്‍എമാര്‍ക്ക് ഉണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ പാര്‍ട്ടി നേതൃത്വത്തിനെന്ന പോലെ പ്രതിപക്ഷ നേതാവിനും പങ്കുണ്ടെന്നാണ് ഈ എംഎല്‍എമാരുടെ പക്ഷം. വ്യക്തിപരമായി പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊന്നും പ്രചാരണമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഓഫീസ് അടക്കമുള്ള സംവീധാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നു തന്നെയാണ് വിമര്‍ശനം. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റം അനിവാര്യമാണെന്നും ഈ എംഎല്‍എമാര്‍ പറയുന്നു. അതിനിടെ ഐ ഗ്രൂപ്പിലെ ഒരു എംഎല്‍എ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. നിലവിലെ പ്രതിപക്ഷ നേതൃത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡി ആർ ഡി ഒ വികസിപ്പിച്ച കോവിഡ്നുള്ള മരുന്ന് ജൂൺ ആദ്യവാരം മുതൽ എല്ലാ ആശുപത്രികളിലും.

ന്യൂഡൽഹി: ഡിആർഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂൺ ആദ്യ വാരം മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആർഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പുറത്തിറക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികൾ, ഡിആർഡിഒ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമേ ലഭ്യമാകൂവെന്നും ജൂൺ മുതൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആർഡിഒ ചെയർമാൻ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

ഉത്പാദനം നടന്നുവരികയാണ്. രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തും. ജൂൺ ആദ്യം മുതൽ തന്നെ സ്ഥിരമായ ഉത്പാദനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ബാച്ചിൽ ഉത്പാദനത്തിന്റെ അളവ് വർധിപ്പിക്കും. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താൻ ഒരു മാസത്തോളം എടുക്കുമെന്നും ഡിആർഡിഎ മേധാവി പറഞ്ഞു.https://googleads.g.doubleclick.net/pagead/ads?client=ca-pub-5764873596223230&output=html&h=60&twa=1&slotname=7008479178&adk=3569371064&adf=1319678722&pi=t.ma~as.7008479178&w=360&lmt=1621256156&psa=1&format=360×60&url=https%3A%2F%2Fthenewspeople.live%2Fnational%2F4819%2F.html&flash=0&fwr=1&rh=60&rw=345&sfro=1&wgl=1&dt=1621256154091&bpp=25&bdt=3372&idt=2192&shv=r20210511&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D87000e600a3818ca-225261c998c70012%3AT%3D1619446828%3ART%3D1619446828%3AS%3DALNI_MZxP6Ma-paxE-3Xwyyn00mq9S69gQ&prev_fmts=0x0%2C360x300&nras=1&correlator=976726486190&frm=20&pv=1&ga_vid=1770564851.1619446827&ga_sid=1621256156&ga_hid=388072529&ga_fc=0&u_tz=330&u_his=1&u_java=0&u_h=640&u_w=360&u_ah=640&u_aw=360&u_cd=24&u_nplug=0&u_nmime=0&adx=0&ady=1717&biw=360&bih=566&scr_x=0&scr_y=277&oid=3&pvsid=2693977862275131&pem=696&eae=0&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C622%2C360%2C622&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=0&bc=31&ifi=3&uci=a!3&btvi=1&fsb=1&xpc=tnWyqf0U0y&p=https%3A//thenewspeople.live&dtd=2254

‘കോവിഡ് ബാധിച്ച കോശങ്ങളിൽ നേരിട്ടാണ് മരുന്ന് പ്രവർത്തിക്കുക. വൈറസ് മറ്റു ആരോഗ്യകരമായ കോശങ്ങളിലേക്ക് കടക്കുന്നതിനെ ഇത് തടഞ്ഞ് നിർത്തും. രോഗപ്രതിരോധമായും ഇത് പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് എളുപ്പത്തിൽ സുഖംപ്രാപിക്കാം. ഒരു വ്യക്തി അഞ്ചു മുതൽ ഏഴ് ദിവസം വരെ ദിവസം രണ്ടു തവണ വീതം മരുന്ന് കഴിക്കേണ്ടതുണ്ട്. ഓരോരുത്തരുടേയും ഭാരമനുസരിച്ചും ഡോക്ടർമാർ നിർദേശിക്കുന്നതിനനുസൃതവുമായിരിക്കും’ ജി.സതീഷ് റെഡ്ഡി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ 1,197 പേര് ദുരിതശ്വാസ ക്യാമ്പുകളിൽ. ഏറ്റവും കൂടുതൽ ക്യാമ്പ് തിരുവനന്തപുരം താലൂക്കിൽ.

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ മഴയും കടൽക്ഷോഭവും തുടരുന്നു. ഇന്നലെ (16 മേയ്) മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്ട്. തീരമേഖലകളിൽ കടൽക്ഷോഭവും തുടരുകയാണ്.
മഴക്കെടുതികളെത്തുടർന്നു ജില്ലയിൽ 23 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. 308 കുടുംബങ്ങളിലായി 1,197 പേർ ഈ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുകയാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും ജില്ലയിൽ 23 വീടുകൾ പൂർണമായും 398 വീടുകൾ ഭാഗീകമായും തകർന്നു.
തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുള്ളത്. 12 ക്യാംപുകളിലായി 186 കുടുംബങ്ങളിലെ 771 പേർ കഴിയുന്നുണ്ട്. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളിൽ തുറന്ന ക്യാംപിൽ ആറു കുടുംബങ്ങളിലെ 21 പേരും കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്സിൽ തുറന്ന ക്യാംപിൽ 18 കുടുംബങ്ങളിലെ 97 പേരും കല്ലിയൂർ വില്ലേജിലെ ഗവ.എം.എൻ.എൽ.പി.സ്‌കൂളിലെ ക്യാംപിൽ 14 കുടുംബങ്ങളിലെ 45 പേരും കഴിയുന്നു.
പേട്ട വില്ലേജിൽ ചാക്ക ഗവ. യു.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ നാലുപേരെയം സെന്റ് റോച്ചസ് കോൺവെന്റ് സ്‌കൂളിൽ 19 കുടുംബങ്ങളിലെ 60 പേരെയും മുട്ടത്തറ വില്ലേജിലെ പൂന്തുറ എച്ച്.എസ്.എസിൽ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസിൽ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസിൽ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസിൽ നാലു കുടുംബങ്ങളിലെ ഒൻപതു പേരെയുമാണു മാറ്റിപ്പാർപ്പിച്ചത്. തിരുവല്ലം വില്ലേജിൽ വാഴമുട്ടം ജി.എച്ച്.എസിലെ ക്യാംപിൽ ആറു കുടുംബങ്ങളിലെ 34 പേരാണ് കഴിയുന്നത്. ആറ്റിപ്ര വില്ലേജിലെ പള്ളിത്തുറ എച്ച്.എസ്.എസിൽ 27 കുടുംബങ്ങളിലെ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളിൽ ഒൻപത് കുടുംബങ്ങളിലെ 29 പേരും കഴിയുന്നുണ്ട്.
നെയ്യാറ്റിൻകര താലൂക്കിൽ 91 കുടുംബങ്ങളിലെ 342 പേരേയാണു വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ സെന്റ്. മാത്യൂസ് ഹൈ സ്‌കൂളിലേക്കാണ് ഇവിടെ കൂടുതൽ പേരെ മാറ്റിയത്. 48 കുടുംബങ്ങളിൽ നിന്നുമായി 167 പേർ ഇവിടെ കഴിയുന്നുണ്ട്. പൊഴിയൂർ ഗവ. യു.പി.എസിൽ 13 കുടുംബങ്ങളിലെ 51 പേരേയും വിഴിഞ്ഞം ഹാർബർ എൽ.പി.എസിൽ എട്ടു കുടുബങ്ങളിലെ 38 പേരെയും അടിമലത്തുറ ആനിമേഷൻ സെന്ററിൽഒമ്പതു കുടുംബങ്ങളിലെ 23 പേരെയും പൂവാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെയും നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കഡറി സ്‌കൂളിൽ ഒരു കുടുംബത്തിലെ നാലു പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിമല ഹൃദയ ഹയർ സെക്കണ്ടറി സ്‌കൂളിൽ എട്ടു കുടുംബങ്ങളിലെ 36 പേരാണുള്ളത്. പുല്ലുവിള സെന്റ്. മേരിസ് എൽ.പി. എസിൽ നാലു കുടുംബങ്ങളിലെ 15 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്‌സ് സ്‌കൂളിൽ 11 കുടുംബങ്ങളിലെ 35 പേരെയും ബി.ബി.എൽ.പി.എസിൽ 14 കുടുംബങ്ങളിലെ 32 പേരെയും മാറ്റി പാർപ്പിച്ചു. കിഴുവിലം വില്ലേജിൽ പുറവൂർ ഗവ. എസ്.വി.യു.പി.എസിലെ ആറു കുടുംബങ്ങളിലെ 17 പേരെയും മാറ്റിപാർപ്പിച്ചു.
മഴക്കെടുതിയിൽ തിരുവനന്തപുരം താലൂക്കിൽ മൂന്നു വീടുകൾ പൂർണമായും 60 വീടുകൾ ഭാഗീകമായും തകർന്നു. കാട്ടാക്കടയിൽ രണ്ടു വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ 12 വീടുകളാണു പൂർണമായി തകർന്നത്. ഇവിടെ 212 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. നെയ്യാറ്റിൻകര താലക്കിൽ രണ്ടു വീടുകൾ പൂർണമായും 38 വീടുകൾ ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ നാലു വീടുകൾ പൂർണമായും 80 വീടുകൾ ഭാഗീകമായും തകർന്നു.
🔴16 മേയ് 2021 വൈകിട്ട് 3:00 വരെയുള്ള കണക്കുകളാണിത🔴

രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഡിആര്‍ഡിഒ_യുടെ പ്രതിരോധ മരുന്ന് ഇന്ന് മുതൽ വിപണിയിൽ.

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യയുടെ പ്രതിരോധമരുന്ന് ഇന്ന് മുതൽ ലഭ്യമാകും.

.ജനതിക വ്യതിയാനം വന്ന വൈറസിനെക്കുടി പ്രതിരോധിക്കുമെന്നതിനാല്‍ വളരെയേറെ പ്രതീക്ഷയോടെയാണ് രാജ്യം മരുന്നിനെ നോക്കിക്കാണുന്നത്.ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) യുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്.മരുന്നിന്റെ ഉദ്ഘാടനം പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്കു വിതരണം ചെയ്തുകൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിര്‍വഹിക്കും. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച്‌ ഡിആര്‍ഡിഒ ലാബ് വികസിപ്പിച്ചെടുത്ത 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നാണു കോവിഡിനു നല്‍കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.

വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് പഠനം. വാക്‌സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേര്‍ക്ക് വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു.

കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തികരിലാണ് പഠനം നടത്തിയത്. വാക്‌സിനേഷന്റെ ആദ്യ 100 ദിവസം വാക്‌സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലോകനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.

‘രാജ്യത്ത് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണത്തില്‍ അടുത്തിടെ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വാക്‌സിനേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷന് ശേഷവും ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രേക്ക്ത്രൂ അണുബാധ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ചില വ്യക്തികളില്‍ ഭാഗികവും പൂര്‍ണവുമായ വാക്‌സിനേഷന് ശേഷവും ഈ അണുബാധകള്‍ ഉണ്ടാകാം’. അപ്പോളോ ആശുപത്രി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.അനുപം സിബല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍ 100 ശതമാനം പ്രതിരോധശേഷി നല്‍കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

അതേ സമയം പൂര്‍ണമായ വാക്‌സിനേഷന് ശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളില്‍ നിന്ന് ഇത് സംരക്ഷിക്കുന്നുണ്ട്. തങ്ങളുടെ പഠനത്തില്‍ പറയുന്നത്, വാക്‌സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേരും അണുബാധയില്‍ നിന്ന് സംരക്ഷിക്കപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് 0.06 ശതമാനം മാത്രമാണെന്നും പഠന ഫലങ്ങള്‍ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തില്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠനത്തില്‍ തെളിയുന്നു. ഇത്തരക്കാര്‍ക്ക് ഐസിയു പ്രവേശനമോ മരണമോ ഉണ്ടായില്ലെന്നും ഡോ.അനുപം സിബല്‍ പറഞ്ഞു.

3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അതില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്‌സിനും 20 പേര്‍ ഒരു ഡോസും എടുത്തവരായിരുന്നു. സ്ത്രീകളാണ് കോവിഡ് ബാധിച്ചവരിൽ അധികവും. പ്രായം അതില്‍ ഒരു ഘടകമായി കാണാനായില്ലെന്നും പഠനം പറയുന്നു.

അടുത്ത 3 ദിവസങ്ങൾക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കുമെന്ന് കേന്ദ്രം.

HomeNational

ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്സിൻ ഡോസുകൾ നിലവിൽ സ്റ്റോക്കുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി 20 കോടിയിലിധികം വാക്സിൻ ഡോസുകൾ കേന്ദ്ര സർക്കാർ ഇതുവരെ സൗജന്യമായി നൽകിയിട്ടുണ്ട്.

ഇതിൽ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയിൽ പറയുന്നു.

1.84 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ നിലവിൽ സ്റ്റോക്കുണ്ടെന്നും മന്ത്രാലയം പറയുന്നു.

ഈ കോവിഡ് മഹാമാരിക്കിടയിലും ഒൻപതാം ദിവസവും വില കൂട്ടി എണ്ണ കമ്പനികൾ.

ന്യൂഡൽഹി :-രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്.
തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്.

ഈ മാസം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ന് വില കൂടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

വൈറസ് രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ് മേധാവി.

ന്യൂ ഡൽഹി :-കോവിഡ് വ്യാപനം; വൈറസ് രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ് മേധാവി.പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക് മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നും യു.എസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ കുത്തിവെപ്പ് എടുത്തവര്‍ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനെടുത്തവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമൊക്കെ പ്രഖ്യാപിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യത്ത് പ്രത്യേകിച്ച്‌ വൈറസ് മ്യൂട്ടേഷൻ സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നത്

”കൂടുതല്‍ ഡാറ്റ ലഭിക്കുന്നത് വരെ ജാഗ്രത പാലിക്കല്‍ തുടരേണ്ടതുണ്ട് എന്നാണ് കരുതുന്നത്. വൈറസ് അതിബുദ്ധിമാനാണ്, അതിന് പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ പുതുതായി പൊങ്ങിവരുന്ന വകഭേദങ്ങളില്‍ നിന്ന് വാക്സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാനാകില്ല. മാസ്ക് ധരിക്കലും ശാരീരിക അകലം പാലിക്കലും തുടരുക തന്നെ ചെയ്യണം, കാരണം, വൈറസിെന്‍റ ഏത് വകഭേദമായാലും അവ രണ്ടും പാലിച്ചാല്‍ സംരക്ഷണം ലഭിക്കും”. -ഡോ. ഗുലേറിയ പറഞ്ഞു.

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം വീട്ടിൽ നിന്നാരംഭം.ഇന്ന് ഡ്രൈഡേ ആചരിക്കും.

തിരു:-ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും.
‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗം പരമാവധി കുറച്ചു മരണം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.

വീടുകള്‍ ഉള്‍പ്പെടെയുള്ള എല്ലായിടത്തും ഡ്രൈഡേ ആചരിക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തുകയും ചെയ്യും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ആസൂത്രണം ചെയ്യും. വാര്‍ഡുതല ശുചിത്വ സമിതികള്‍ക്കാണ് ഇതില്‍ മുഖ്യമായ പങ്കുള്ളത്. കൊവിഡ് മഹാമാരിയെ ചെറുത്തു നില്‍ക്കാനുളള പ്രവര്‍ത്തനത്തിനിടയിലും പകര്‍ച്ചവ്യാധികള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

അന്താരാഷ്ട്ര മാധ്യമ ഓഫിസുകൾ ഇസ്രായേൽ തകർത്തു.ലോകവ്യാപകമായി പ്രതിഷേധം.

വെബ് ഡസ്ക് :-അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.
ആക്രമണത്തിൽ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച് പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത് പരന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, ഇസ്രായേൽ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടിൽ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെ 140 പേർ കൊല്ലപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയിൽ മലയാളി ഉൾപ്പെടെ എട്ട് പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടു.

പശ്​ചിമ ഗസ്സയിലെ​ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ബോം​ബാക്രമണത്തിൽ 10 പേർ കൊല്ല​പ്പെട്ടു. എട്ടുകുട്ടികളും രണ്ട്​ സ്​ത്രീകളുമാണ്​ മരിച്ചത്​.
20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തിൽനിന്ന്​ ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന്​ പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ്​ അഭയാർഥി ക്യാമ്പ്​ ചാരമാക്കിയത്​.

കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച്​ ഇ​സ്രായേൽ ആക്രമണം കനപ്പിച്ചതോടെ ഗസ്സയിൽ കൂട്ട പലായനം തുടരുകയാണ്​. 10,000 ലേറെ കുടുംബങ്ങൾ അഭയംതേടി പലായനം ചെയ്​തതായി റിപ്പോർട്ടുകൾ പറയുന്നു.
ഫലസ്​തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച്​ വ്യോമാക്രമണം ശക്​തമാക്കിയതായി ഇസ്രായേൽ അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്​. വടക്കൻ ഗസ്സയിലാണ്​ ഇസ്രായേലി ബോംബറുകൾ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്​.

യു.എന്നും വിവിധ രാജ്യങ്ങളും ​െവടിനിർത്തൽ ആവശ്യമുയർത്തിയിട്ടും ആക്രമണം തുടരുമെന്ന നിലപാടിലാണ്​​ ഇസ്രായേൽ. സമാധാനം പുനഃസ്​ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന്​ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു.
​ഗസ്സക്കു നേരെ തുടരുന്ന ഭീകരതയിൽ പ്രതിഷേധിച്ച്​ വെസ്റ്റ്​ ബാങ്കിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേർക്ക്​ വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്​ക്രസന്‍റ്​ അറിയിച്ചു.

ലബനാൻ അതിർത്തി പ്രദേശത്ത്​ പ്രതിഷേധങ്ങളിൽ ​പ​ങ്കെടുത്ത ഒരാളെ കൂടി ഇസ്രായേൽ പൊലീസ്​ വെടിവെച്ചുകൊന്നു. ഇവിടെ ഇതോ​െട മരണം രണ്ടായി. അതിനിടെ, ഇസ്രായേൽ കുടിയൊഴിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച കിഴക്കൻ ജറൂസലം പ്രദേശമായ ശൈഖ്​ ജർറാഹിൽ അറസ്റ്റ്​ തുടരുകയാണ്​.
എന്നാൽ, ഇസ്രായേൽ പ്രദേശമായ അഷ്​ദോദ്​ ലക്ഷ്യമിട്ട്​ ശനിയാഴ്ചയും ഹമാസ്​ റോക്കറ്റുകൾ വിക്ഷേപിച്ചു.

നിരവധി പേരുടെ മരണത്തിനിടയാക്കിയ ഷാതി അഭയാർഥി ക്യാമ്പിൽ ബോംബു വർഷിച്ചതിൽ പ്രതിഷേധിച്ചാണ്​ റോക്കറ്റാക്രമണമെന്ന്​ ഹമാസ്​ അറിയിച്ചു.

കോവിഡ് ആദ്യവര്‍ഷത്തേക്കാള്‍ മാരകം; ഇന്ത്യയിലെ സാഹചര്യം മാരകം.

യുണെറ്റഡ് നേഷൻസ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമതിപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

ന്യൂനമർദ്ദം ടൗട്ടോ ചുഴലിക്കാറ്റായി; അടുത്ത ആറു മണിക്കൂറിൽ കനത്ത മഴയും കാറ്റും.

തിരു:-തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടോ ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്.

അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഓട്​ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് നിരീക്ഷണം.

നിലവിൽ ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് നിലവിൽ ചുഴലിക്കാറ്റ്​.

അടുത്ത മൂന്നു മണിക്കൂറിൽ
ആലപ്പുഴ,
കോട്ടയം,
ഇടുക്കി,
എറണാകുളം,
തൃശൂർ,
പാലക്കാട്,
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർകോട് ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടാകും.മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ
കോട്ടയം,
എറണാകുളം,
ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ അപകട സാധ്യതകളുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നിരവധി വീടുകൾ തകരുകയും ഒ​ട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്​തു.

സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഭാരത് ബയോ ടെക്ക് കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരത് ബയോ ടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതല്‍ വാക്സിന്‍ നേരിട്ട് നല്‍കി വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും, തെലുങ്കാനയും, തമിഴ്നാടുമാണ് ഉള്ളത്. മഹാരാഷ്ട്ര, ന്യൂ ഡല്‍ഹി, ഗുജറാത്ത് അടക്കം 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക്ക് നേരിട്ട് വാക്സിന്‍ നല്‍കുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു

വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ പുറത്തിറങ്ങി.

May 9, 2021

കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.തുടര്‍ന്ന് അതത്​ ജയില്‍ സുപ്രണ്ടുമാര്‍ക്ക്​ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ ഉത്തരവ് കൈമാറി ​.https://googleads.g.doubleclick.net/pagead/ads?client=ca-pub-3238156534381242&output=html&h=300&slotname=3089296290&adk=2900286821&adf=2359614532&pi=t.ma~as.3089296290&w=360&lmt=1620567627&rafmt=1&psa=1&format=360×300&url=https%3A%2F%2Fkeralaspeaks.news%2Finterim-bail-for-all-in-kerala%2F&flash=0&fwr=1&rpe=1&resp_fmts=3&sfro=1&wgl=1&dt=1620567634177&bpp=27&bdt=6020&idt=2735&shv=r20210505&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D8e5952d4f4de8165-2224d2c01ac600c6%3AT%3D1613879041%3ART%3D1613879041%3AS%3DALNI_MaJ50W68vbGreJsd842qkO1vPZFmg&prev_fmts=0x0&nras=1&correlator=7339974811480&frm=20&pv=1&ga_vid=2092958427.1613878960&ga_sid=1620567637&ga_hid=1119906044&ga_fc=0&u_tz=330&u_his=1&u_java=0&u_h=640&u_w=360&u_ah=640&u_aw=360&u_cd=24&u_nplug=0&u_nmime=0&adx=0&ady=1150&biw=360&bih=566&scr_x=0&scr_y=463&eid=44739521%2C44739390&oid=3&pvsid=993083693895170&pem=733&eae=0&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C566%2C360%2C566&vis=1&rsz=%7C%7CoeEbr%7C&abl=CS&pfx=0&fu=128&bc=31&ifi=2&uci=a!2&btvi=1&fsb=1&xpc=qIqVIKmE6q&p=https%3A//keralaspeaks.news&dtd=2781

ഉത്തരവനുസരിച്ച്‌​ സംസ്ഥാനത്തെ ജയിലുകളില്‍ ഏഴ്​ വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ റിമാന്‍ഡ്​/ വിചാരണത്തടവുകാരായി കഴിയുന്ന അന്തേവാസികള്‍ക്കാണ്​ ഇടക്കാല ജാമ്യം അനുവദിക്കുക. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ്​ നടപടിയെന്നും ജയില്‍ ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സര്‍ക്കുലര്‍ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നല്‍കി വിട്ടയക്കും. ഇങ്ങനെ ജാമ്യം നല്‍കി വിട്ടയച്ചവരുടെ വിശദ വിവരങ്ങള്‍ പൊലീസ്​ ഹെഡ്​ക്വാര്‍​ട്ടേഴ്​സില്‍ തിങ്കളാഴ്​ച വൈകീട്ട്​ അഞ്ച്​ മണിക്കകം സമര്‍പ്പിക്കണം. ഒന്നിലധികം കേസില്‍ ഉള്‍പ്പെട്ടവര്‍, ഇതര സംസ്ഥാനക്കാര്‍, മുന്‍ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവര്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവര്‍ക്ക് ജാമ്യത്തിന്​ അര്‍ഹത ഉണ്ടായിരിക്കില്ല. ജാമ്യം നല്‍കുന്നതില്‍ പിഴവുണ്ടാവാതിരിക്കാനും അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനും ജയില്‍ സൂപ്രണ്ടുമാര്‍ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്​ച്ച വന്നാല്‍ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു

തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും. ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയും.കർശന നിലപാട്.

തിരു:-കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്.

തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്‍റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും.

താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്.

ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. കൂ​ട്ടം ചേ​ര്‍​ന്നു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​വും വേ​ണ്ടെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഡി​സി​പി, എ​സി​പി, എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​ക്ക് പ്ര​ത്യേ​കം ചു​മ​ത​ല​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 100 ഉ​ദ്യോ​ഗ​സ്ഥ​രാ​കും ഉ​ണ്ടാ​കു​ക. പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സേ​ന​യും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ട​ക്കും.

പരിശോധന നിറുത്തി വയ്ക്കുന്ന സ്വകാര്യ ലാബുകൾക്ക് എതിരെ കർശന നടപടി. എറണാകുളം ജില്ലാ കളക്ടർ സ് സുഹാസ്.

കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

‘സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല’, കളക്ടർ പറഞ്ഞു.രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Share this: