ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം വീട്ടിൽ നിന്നാരംഭം.ഇന്ന് ഡ്രൈഡേ ആചരിക്കും.

തിരു:-ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും.‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗം പരമാവധി കുറച്ചു മരണം പൂര്‍ണമായി

Continue reading

അന്താരാഷ്ട്ര മാധ്യമ ഓഫിസുകൾ ഇസ്രായേൽ തകർത്തു.ലോകവ്യാപകമായി പ്രതിഷേധം.

വെബ് ഡസ്ക് :-അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.ആക്രമണത്തിൽ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച് പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത് പരന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി

Continue reading

കോവിഡ് ആദ്യവര്‍ഷത്തേക്കാള്‍ മാരകം; ഇന്ത്യയിലെ സാഹചര്യം മാരകം.

യുണെറ്റഡ് നേഷൻസ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ

Continue reading

ന്യൂനമർദ്ദം ടൗട്ടോ ചുഴലിക്കാറ്റായി; അടുത്ത ആറു മണിക്കൂറിൽ കനത്ത മഴയും കാറ്റും.

തിരു:-തെക്കുകിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ടൗട്ടോ ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ് പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഓട്​ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് നിരീക്ഷണം. നിലവിൽ

Continue reading

സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഭാരത് ബയോ ടെക്ക് കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരത് ബയോ ടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതല്‍ വാക്സിന്‍ നേരിട്ട് നല്‍കി വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും, തെലുങ്കാനയും, തമിഴ്നാടുമാണ് ഉള്ളത്. മഹാരാഷ്ട്ര, ന്യൂ ഡല്‍ഹി, ഗുജറാത്ത് അടക്കം 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക്ക് നേരിട്ട്

Continue reading

വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ പുറത്തിറങ്ങി.

News Crime Flash Kerala May 9, 2021 Facebook Twitter കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.തുടര്‍ന്ന് അതത്​ ജയില്‍ സുപ്രണ്ടുമാര്‍ക്ക്​ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ ഉത്തരവ് കൈമാറി ​.https://googleads.g.doubleclick.net/pagead/ads?client=ca-pub-3238156534381242&output=html&h=300&slotname=3089296290&adk=2900286821&adf=2359614532&pi=t.ma~as.3089296290&w=360&lmt=1620567627&rafmt=1&psa=1&format=360×300&url=https%3A%2F%2Fkeralaspeaks.news%2Finterim-bail-for-all-in-kerala%2F&flash=0&fwr=1&rpe=1&resp_fmts=3&sfro=1&wgl=1&dt=1620567634177&bpp=27&bdt=6020&idt=2735&shv=r20210505&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D8e5952d4f4de8165-2224d2c01ac600c6%3AT%3D1613879041%3ART%3D1613879041%3AS%3DALNI_MaJ50W68vbGreJsd842qkO1vPZFmg&prev_fmts=0x0&nras=1&correlator=7339974811480&frm=20&pv=1&ga_vid=2092958427.1613878960&ga_sid=1620567637&ga_hid=1119906044&ga_fc=0&u_tz=330&u_his=1&u_java=0&u_h=640&u_w=360&u_ah=640&u_aw=360&u_cd=24&u_nplug=0&u_nmime=0&adx=0&ady=1150&biw=360&bih=566&scr_x=0&scr_y=463&eid=44739521%2C44739390&oid=3&pvsid=993083693895170&pem=733&eae=0&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C566%2C360%2C566&vis=1&rsz=%7C%7CoeEbr%7C&abl=CS&pfx=0&fu=128&bc=31&ifi=2&uci=a!2&btvi=1&fsb=1&xpc=qIqVIKmE6q&p=https%3A//keralaspeaks.news&dtd=2781 ഉത്തരവനുസരിച്ച്‌​ സംസ്ഥാനത്തെ ജയിലുകളില്‍ ഏഴ്​ വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ റിമാന്‍ഡ്​/ വിചാരണത്തടവുകാരായി

Continue reading

തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും. ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയും.കർശന നിലപാട്.

തിരു:-കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്‍റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും.

Continue reading

പരിശോധന നിറുത്തി വയ്ക്കുന്ന സ്വകാര്യ ലാബുകൾക്ക് എതിരെ കർശന നടപടി. എറണാകുളം ജില്ലാ കളക്ടർ സ് സുഹാസ്.

കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ‘സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല’, കളക്ടർ പറഞ്ഞു.രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം

Continue reading
Exit mobile version
%%footer%%