തൃശൂര്‍: അഴിമതി ആരോപണത്തിന്റെ പേരില്‍ കര്‍ണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍, പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ രംഗത്ത്.
കര്‍ണ്ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍, മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയിലാണെന്ന് പദ്മജ ആരോപിച്ചു.
കര്‍ണ്ണാടക സര്‍ക്കാരിന്റെ കോടിക്കണക്കിനു വരുന്ന അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കാണെന്നും താന്‍ മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണമാണ് കര്‍ണ്ണാടകയില്‍ നിന്നെത്തിയതെന്നും പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു BJP സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണ് … സന്തോഷ് പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയുടെ നേര്‍ രേഖയാണ്…സര്‍ക്കാര്‍ വര്‍ക്കുകളുടെ 40% കമ്മീഷന്‍ നല്‍കിയാലേ ബില്ല് മാറി നല്‍കൂ എന്നാണ് കര്‍ണാടക BJP യുടെ നിയമം… ബസവരാജ് ബൊമ്മ സര്‍ക്കാര്‍ ഒന്നടങ്കം ഇന്ന് അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു..
സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ ആടി ഉലഞ്ഞു തകരും എന്നായപ്പോള്‍ K S ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കല്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.. കേരളത്തില്‍ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച BJP യുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണ്… ഞാന്‍ മത്സരിച്ച തൃശൂര്‍ ഉള്‍പ്പടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിനു കുഴല്‍ പണം ആണ് BJP ഒഴുക്കിയത്.. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്
പദ്മജ വേണുഗോപാല്‍