കോഴിക്കോട്‌ :സിനിമാരംഗത്തെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമ നിർമാണത്തിന്‌ സർക്കാറിൽ ശുപർശ ചെയ്യുമെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട്‌ ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടികാഴ്‌ചയ്‌ക്ക്‌ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ അക്രമിച്ച കേസിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമീഷൻ അധ്യക്ഷയെ കണ്ടത്‌.

സിനിമാ നിർമാണ കമ്പിനികൾക്ക്‌ രജിസ്‌ട്രേഷൻ ലഭിക്കണമെങ്കിൽ സത്രീസുരക്ഷാ നടപടികൾ ഉറപ്പാക്കാനുള്ള സമിതി വേണമെന്ന നിർദേശം കമീഷൻ സർക്കാറിനെ അറിയിക്കുമെന്നും പി സതീദേവി പറഞ്ഞു.ഡബ്യുസിസി അംഗങ്ങളായ പത്മപ്രിയ, അ‍ഞ്ജലി മേനോൻ, പാർവ്വതി തിരുവോത്ത്, സയനോര, ദീദീ ദമോദരൻ തുടങ്ങിയവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയെ കാണാനെത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച


Leave a Reply