കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേര്‍ന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ പൊങ്കാലയുമായി പ്രവർത്തകർ
യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം……സാഹിബേ ഇവിടെ ഇട്ടിരിക്കുന്ന കമെന്റ് വായിച്ചാൽ അറിയാം ഞാൻ ഉൾപ്പെടെയുള്ള അണികൾക്കുള്ള വിഷമം എത്ര എന്ന് ,മിന്നുന്ന വിജയം എല്‍.ഡി.എഫിന് സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു, കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം,പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം. മുസ്ലിം ലീഗ് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തവണയും ഭൂരിപക്ഷം വിമര്‍ശനങ്ങളും വന്നതെന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശന കമന്റുകളെല്ലാം പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. പുതിയ പോസ്റ്റിന് താഴെയുള്ള വിമര്‍ശനങ്ങള്‍ പക്ഷെ ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല.