Opposition leader VD Satheesan says Pinarayi government's progress report is hollow;

മീഡിയവൺ വിലക്കിയ നടപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് നടപടി സ്വാഭാവിക നീതിനിഷേധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ;

വെബ് ഡസ്ക് :-മീഡിയവൺ വിലക്കിയ നടപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് നടപടി സ്വാഭാവിക നീതിനിഷേധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ;



ഡിവിഷൻ ബഞ്ച് വിധി ശരിയായ കാര്യമല്ല. വിലക്കിന്റെ കാരണം എന്താണെന്ന് ചാനലിനെയെങ്കിലും അറിയിക്കണം. സീൽഡ് കവറിലുള്ളത് എന്താണെന്ന കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. സ്വാഭാവിക നീതിയാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. ജുഡിഷ്യറിയിൽ പോലും നടക്കാത്ത കാര്യമാണതെന്നും സതീശൻ കൂട്ടിച്ചേർത്തു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്.

കേന്ദ്രസർക്കാർ ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.


Leave a Reply