
‘
ചാണ്ടിഉമ്മൻഎംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നസിപിഎം പ്രചാരണത്തിന്മറുപടിയുമായിബിജെപിനേതാവും തിരുവനന്തപുരം നഗരസഭാകൗൺസിലറുമായജി.എസ്.ആശാനാഥ് രംഗത്ത്. ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾഒരുപൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാര ണം നടത്തുന്നതെന്ന് ആശ ആരോപിച്ചു.
ഇങ്ങനെയുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കേണ്ട. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരംശൈലിയാണെന്നും ആശാനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരംശിവപാർവതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിൽ ചാണ്ടി ഉമ്മനൊപ്പം ആശാനാഥ്പങ്കെടുക്കുന്ന ചിത്രം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഫെയ്സ്ബുക്കിലിട്ടതിന് പിന്നാലെയായിരുന്നു വിവാദം ഉയർന്നത്. പോസ്റ്റിന്മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം തന്നെ രംഗത്ത് വന്നിരുന്നു അതിന് പിന്നാലെയാണ്ആശാനാഥും ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം വിശദീകരിക്കുന്നത്.
ചാണ്ടി ഉമ്മന്റെ ‘രാമൻ’ പരാമർശം,തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിലെ ഫോട്ടോയാണ് സിപിഎം അനുകൂലികൾ പ്രചരിപ്പിച്ചത്. ചാണ്ടി ഉമ്മൻ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കുന്ന വിവരം ഒഴിവാക്കി,ക്ഷേത്രനടയിൽ ബിജെപി നേതാവും നഗരസഭാകൗൺസിലറുമായ ആശാനാഥ് ഒപ്പം നിൽക്കുന്ന ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.എന്നാൽ,തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു.ഇവരെമുറിച്ചുമാറ്റിയാണ് അനിൽകുമാർ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് മറുപടിയുമായിആശാനാഥും എത്തിയത്.
You must log in to post a comment.