തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‍ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.
ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്ബര്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. മദ്യം തെരഞ്ഞെടുത്ത് പണമടച്ച്‌ കഴിഞ്ഞാല്‍ ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്‌എംഎസ് മൊബൈലില്‍ എത്തും. വില്‍പ്പനശാലയിലെത്തി മെസേജ് കാണിച്ച്‌ മദ്യം വാങ്ങാം.

Leave a Reply