𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഒമിക്രോൺ ബാധിച്ചു ആദ്യ മരണം ബ്രിട്ടണിൽ,ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്;

വെബ് ഡസ്ക് :-ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം.ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഒമിക്രോൺ ബാധിച്ചയാൾ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്.

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

അതേസമയം, കേരളത്തിൽ് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയിൽ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.