Skip to content

നഗ്നതാ പ്രദര്‍ശനം, നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ തള്ളി;

#Nudity show, actor #SreejithRavi's bail plea rejected;

വെബ്ഡെസ്‌ക് :-കുട്ടികള്‍ക്ക് നേരെയുള്ള നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 21വരെ ശ്രീജിത്ത് രവിയെ തൃശ്ശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

ശ്രീജിത്ത് രവിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി ചില മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ മെഡിക്കല്‍ രേഖകള്‍ കൃത്രിമമാണെന്നും ഇന്നത്തെ തീയതിവെച്ചാണ് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.മൂന്ന് ദിവസം മുമ്പ് തൃശൂര്‍ അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം. ഇവിടെ കാര്‍ നിര്‍ത്തി ശ്രീജിത്ത് രവി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചെന്നാണ് കേസ്. തൃശൂര്‍ വെസ്റ്റ് പോലീസ് ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.സമാനമായ കേസുകളില്‍ നേരത്തെയും പ്രതിയായിട്ടുണ്ട് ശ്രീജിത്ത് രവി

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading