കൊച്ചി: ലെസ്ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിനുമായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അഫീഫ. രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ച പെൺകുട്ടിയെ കോടതി വീട്ടുകാർക്കൊപ്പം പറഞ്ഞു വിട്ടു. സുമയ്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഹൈക്കോടതി നടപടി.
ജസ്റ്റിസ് പി.ബി സുരേഷ്കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാൽ, ഇപ്പോൾ ബന്ധം തുടരാൻ താൽപര്യമില്ല. വീട്ടുകാർക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുകയായിരുന്നു. അഫീഫയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് ജൂൺ ഒൻപതിന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂൺ 19ലേക്ക് മാറ്റിയത്.
പ്ലസ് വണ്‍- പ്ലസ്ടു കാലം തൊട്ടുള്ള പരിചയം
“പ്ലസ് വണ്‍- പ്ലസ്ടു കാലം തൊട്ടുള്ള പരിചയമാണ് ഞാനും അഫീഫയും തമ്മില്‍.കോവിഡ് കാലത്താണ് പ്രണയം തുടങ്ങുന്നത്. പ്ലസ്ടു കഴിഞ്ഞ ശേഷം ചില കോഴ്സിനൊക്കെ പോയെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്ത് ഒരിക്കല്‍ വീട്ടില്‍ നിന്നിറങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഞങ്ങളുടെ ബന്ധത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ അവളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതിനാല്‍ അത് നടപ്പാക്കാനായില്ല. ഒരുവിധം കഷ്ടപെട്ട് അവള് വീട്ടില്‍ നിന്നിറങ്ങിയപ്പോഴേക്കും വീട്ടുകാര്‍ അറിയുകയും പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു. അതിനു ശേഷം അവള് വീട്ടുതടങ്കലിലായി. ജനുവരി 27-ന് വീട്ടില്‍ നിന്നിറങ്ങിയ അവളും ഞാനും അതിസാഹസികമായാണ് വനജ കളക്ടീവിന്റെ സഹായത്തോടെ കാറില്‍ കയറി രക്ഷപ്പെടുന്നത്. രണ്ട് പേരുടെയും വീട്ടുകാര്‍ മിസ്സിങ് കേസ് കൊടുത്തതിനനുസരിച്ച് മഞ്ചേരി കോടതിയില്‍ ഹാജരാകുകയും പ്രായപൂര്‍ത്തിയായതിനാല്‍ കോടതി ഞങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കുകയുമായിരുന്നു.”
not-interested-in-being-a-lesbian-afifa Lesbian partnerLesbian

You must log in to post a comment.