വെബ് ഡസ്ക് :-കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കുമാകില്ലെന്ന് കെ വി തോമസ്. നടപടി അറിഞ്ഞിട്ട് പ്രതികരിക്കാമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.താന്‍ കോണ്‍ഗ്രസുകാരനായി തുടരും. ഔദ്യോഗിക അറിയിപ്പിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താം. കോണ്‍ഗ്രസ് തന്റെ വികാരമാണ്- അദ്ദേഹം പറഞ്ഞു.
അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമമാണെന്നും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണെന്നും കെ വി തോമസ് പറഞ്ഞു. സോണിയാ ഗാന്ധിയെ നേരില്‍ കാണാന്‍ അനുമതി തേടി[the_ad_placement id=”adsense-in-feed”]യിട്ടുണ്ട്.കണ്ണൂരില്‍ കാലുകുത്തിയാല്‍ വെട്ടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ താന്‍ സെമിനാറില്‍ പങ്കെടുത്ത് മടങ്ങി വന്നല്ലോയെന്നും കെ വി തോമസ് തുറന്നടിച്ചു[the_ad_placement id=”content”].
കെ വി തോമസിനെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് നീക്കാനും താക്കീത് നല്‍കാനുമുള്ള അച്ചടക്ക സമിതിയുടെ തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം
You must log in to post a comment.