തിരുവനന്തപുരം : അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലും മറ്റ് പോഷക സംഘടനകളിലും അമര്‍ഷം പുകയുന്നു.
ഭരണത്തിലിരുന്ന പഞ്ചാബ് കൈവിട്ടത് കൂടാതെ ഗോവ, യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. . അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്‍റെ മുഖ്യ പ്രതിപക്ഷമെന്ന നേതൃപദവിക്കും ഇളക്കം തട്ടിത്തുടങ്ങി.
പഞ്ചാബില്‍ ആം ആദ്മിയും മണിപ്പൂരില്‍ ബി.ജെ.പിയുമാണ് കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധത്തിന്‍റെ സ്വരവും വ്യക്തമായത്. ഒരു മിശിഹയും ഇനി വരാനില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റായ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ കോണ്‍ഗ്രസിന്‍റെ തോല്‍വിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വി.ടി ബല്‍റാമും രാഹുല്‍ മാങ്കൂട്ടത്തിലും വിമര്‍ശിച്ചിരുന്നു. ശരിയാണ് സെര്‍. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ.’ ഇങ്ങനെയായിരുന്നു ബല്‍റാം കുറിച്ചത്.
You must log in to post a comment.