വെബ് ഡസ്ക് :-5ലക്ഷം വരെ
ഓൺലൈൻ കൈമാറ്റത്തിന് ഫീസില്ല: എസ്ബിഐ
പുതിയ വ്യവസ്ഥ ഫെബ്രുവരി1 മുതൽ
ഇന്റർനെറ്റ് ബാങ്കിങ്, മൊ ബൈൽ ബാങ്കിങ്, യോ നോ ആപ് എന്നിവ വഴി 5 ലക്ഷം രൂപ വരെ ഐഎപിഎ സ രീതിയിൽ തൽക്ഷണക മാറ്റം നടത്താൻ ഫെബ്രുവരി 1 മുതൽ സർവീസ് ചാർജൊ ന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. നി ലവിൽ 2 ലക്ഷം രൂപ വരെയാ ണ് ചാർജൊന്നും ഈടാക്കാ തെ ഇത്തരം ഡിജിറ്റൽ രീതിക ളിൽ ഐഎംപിഎസ് (ഇമീഡി യറ്റ് പേയ്മെന്റ് സർവീസ് നട ത്താവുന്നത്.
എൻഇഎഫ്ടി, ആർടിജിഎസ് പണം കൈമാറ്റത്തിനും ഡിജി റ്റൽ മാർഗങ്ങൾ ഉപയോഗി ച്ചാൽ എസ്ബിഐ സർവീസ് ചാർജ് ഈടാക്കുന്നില്ല.
ഈ ഇടപാടുകൾ ബാങ്ക് ശാഖ കളിൽ ചെന്നു നടത്തിയാൽ സർവീസ് ചാർജും അതിന്മേൽ നികുതിയും (ജിഎസ്ടി) ഈടാ ക്കും. ഐഎംപിഎസ് 1000 രൂപ വരെ ബാങ്ക് ശാഖയിലും ഫീസില്ല. അതിനുമേൽ 2 ലക്ഷം വരെ കൈമാറ്റത്തിന് വിവിധ സ്ലാബുകളിലായി 2 രൂപ മുതൽ 12 രൂപ ഫീസും ഫീസിന്റെ 18% ജിഎസ്ടിയും ഈടാക്കും. പുതുതായി 2 ലക്ഷത്തിനുമേൽ 5 ലക്ഷം വരെ എന്ന സ്ലാബ് അടുത്ത ഒന്നിനു നിലവിൽ വരുമ്പോൾ 20 രൂപ ഫീസും ജിഎസ്ടിയും ഈടാക്കും.
ഐഎംപിഎസ്, എൻഇ ഫ്ടി, ആർടിജിഎസ് എന്നി വക്ക് സമാന ഈടാക്കുന്നത്.