sponsored
തിരുവനന്തപുരം:കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ.
sponsored
അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും.
കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.
ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ലോക്‌ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു.