വെബ് ഡസ്ക് :ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടിങ് പൂർത്തിയാതോടെ രാജ്യത്ത് ഇന്ധനവില കുതിച്ചേക്കുമെന്ന് വാർത്ത കേട്ട്. പമ്പുകളിൽ വലിയ തിരക്ക്.പെട്രോൾ ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ–- ഉക്രയ്‌ൻ യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില വീപ്പയ്‌ക്ക് 115 ഡോളർ പിന്നിട്ടത് ചൂണ്ടിക്കാട്ടിയാകും കമ്പനികൾ വില ഉയർത്തുക. 2014ന് ശേഷം ആദ്യമായി വില 110 ഡോളർ പിന്നിട്ടത് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്. പാശ്ചാത്യ ഉപരോധവും റഷ്യയിൽനിന്നുള്ള എണ്ണ– -പ്രകൃതി വാതക ലഭ്യതക്കുറവുമാണ് അന്താരാഷ്ട്ര വിപണിയിൽ വിലവർധനയ്‌ക്ക് കാരണം. എന്നാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനംമാത്രമാണ്
റഷ്യയിൽനിന്നുള്ളത്. അതേസമയം, വീപ്പയ്‌ക്ക് 150 ഡോളർവരെ വില ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയാകും.

ഇലക്ഷൻ കഴിഞ്ഞതോട് കൂടി ഇന്ധന വില കൂടും എന്ന് വാർത്ത, പമ്പുകളിൽ വാഹനങ്ങളുടെ തിരക്ക്;
[quads id=RndAds]
You must log in to post a comment.