The charge of treason was frozen. Supreme Court with decisive move

ഇ ഡിയുടെ വിശാല അധികാരം ശരിവെച്ച് സുപ്രീം കോടതി;

വെബ്ഡെസ്‌ക് :-എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരങ്ങള്‍ ശരിവെച്ച് സുപ്രീം കോടതി. അറസ്റ്റിനുള്ള അധികാരവും സ്വത്ത് കണ്ടുകെട്ടാനുള്ള അവകാശവും എവിടെയും പരിശോധന നടത്താനുള്ള ഇ ഡിയുടെ അവകാശവും തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇ ഡിയുടെ സുപ്രധാന അധികാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഇരുനൂറിലേറെ ഹരജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞത് . 2002ല്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമപ്രകാരം ഇ ഡിക്ക് കേസ് അന്വേഷിക്കുമ്പോഴുള്ള അധികാരങ്ങളെല്ലാം സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

ജാമ്യത്തിനുള്ള കര്‍ശന വ്യവസ്ഥ ഭരണഘടനാപരമാണ്. സമന്‍സ് എന്തിനാണ് അയച്ചതെന്ന് കുറ്റാരോപിതനോട് ഇ ഡി പറയേണ്ടതില്ല. സമന്‍സ് അയച്ച് വിളിച്ചുവരുത്തുന്നവര്‍ക്ക് ഇ സി ഐ ആര്‍ നല്‍കേണ്ടതില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രം കാര്യം വ്യക്തമാക്കിയാല്‍ മതിയെന്നും സുപ്രീം കോടതി പറഞ്ഞു

Leave a Reply