Priyanka Gandhi should be Congress President, Prashant Kishore

പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ്‌ ആകണം, പ്രശാന്ത് കിഷോർ;

ന്യൂഡല്‍ഹി: കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെ നിർദേശിച്ച് പ്രശാന്ത് കിഷോർ. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും 2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും രണ്ടു പേരായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രിയങ്ക ഗാന്ധിയെയാണ് അധ്യക്ഷ സ്ഥാനത്തേക്കായി പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസിനെ 2024ലെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ പാർട്ടിയെ ഉടച്ചുവാർക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളും പ്രശാന്ത് കിഷോർ അതിന് അനുയോജ്യനാണോ എന്ന കാര്യത്തിൽ സംശയത്തിലായിരുന്നു. കോൺഗ്രസിനോട് ആദർശപരമായി യോജിക്കുന്ന ആളല്ല പ്രശാന്ത് കിഷോർ എന്ന വിമർശനം ദിഗ്വിജയ് സിങ്ങിനെ പോലുള്ള നേതാക്കൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തു. കിഷോർ സമർപ്പിച്ച തെരഞ്ഞെടുപ്പ് നയ രൂപരേഖ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി, ദിഗ് വിജയ്സിങ്, ജയറാം രമേശ്, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, രൺദീപ് സിങ്സുർജേവാല തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെയാണ് സോണിയ ഗാന്ധി പഠിക്കാൻ നിയോഗിച്ചത്.കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെ നിർദേശിച്ച് പ്രശാന്ത് കിഷോർ

ഏപ്രിൽ 21ന് സമർപ്പിച്ച പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ കമർസമിതിയെ നിയോഗിക്കുകയും അതിന്‍റെ ഭാഗമാകാൻ കിഷോറിനെ ക്ഷണിക്കുകയും ചെയ്തു. തീരുമാനങ്ങളിൽ പൂർണ സ്വാതന്ത്ര്യം ആഗ്രഹിച്ച തന്ത്രജ്ഞന് ഒരു സംഘത്തിന്‍റെ ഭാഗമാകാനുള്ള ക്ഷണവും കോൺഗ്രസിൽ വന്നാൽ മറ്റു പാർട്ടികളുമായി കരാറുണ്ടാക്കരുതെന്ന ഉപാധിയും അസ്വീകാര്യമായി. പരസ്പര വൈരുധ്യങ്ങൾ തീർക്കാനാകാതെ ഇരുകൂട്ടരും വഴി പിരിയുകയും ചെയ്തു.

Leave a Reply