CPI's new state secretary will be elected today; #CPI, #KanamRajendran, #Cdivakaran, #KEismail, #newStateSecretryCPI,

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും;




തിരുവനന്തപുരം: സി.പി.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ നീക്കം. പ്രകാശ് ബാബുവിനെ എതിര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താനാണ് ആലോചന. പ്രായപരിധി നടപ്പാക്കിയാല്‍ കെ.ഇ ഇസ്മയിലും സി.ദിവാകരനും നേതൃനിരയില്‍ നിന്ന് പുറത്ത് പോകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇസ്മയിലിനെതിരെയും സി. ദിവാകരനെതിരെയും നടപടി വേണമെന്ന ആവശ്യം ഇന്നലെത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു.



സി.പി.ഐയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ദിവസമാണ് ഇന്ന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ മൂന്നാം ടേം തുടരുമോ എന്നതാണ് പ്രധാനചോദ്യം. കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ നീക്കം. പ്രകാശ് ബാബു,വി.എസ് സുനില്‍കുമാര്‍,സി.എന്‍ ചന്ദ്രന്‍ ഇതില്‍ ഒരാളെ കാനത്തിനെതിരെ രംഗത്തിറക്കണമെന്നാണ് വിരുദ്ധപക്ഷത്തിന്‍റെ ആഗ്രഹം. എന്തായാലും മത്സരം നടത്തമെന്നാണ് വിരുദ്ധപക്ഷത്തിന്‍റെ നിലപാട്. കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും അത് എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് ഇവര്‍ പറയുന്നത്. സമ്മേളനത്തിന് മുന്‍പ് തന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് കൊണ്ട് കാനം രാജേന്ദ്രന്‍ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയുണ്ടായാലും ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാനം അനുകൂലികള്‍ക്കുണ്ട്. സമ്മേളത്തില്‍ നിന്ന് ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം പ്രായപരിധി നടപ്പാക്കുമോ എന്നതാണ്.



75 വയസെന്ന പ്രായപരിധി നടപ്പാക്കിയാല്‍ 80 കഴിഞ്ഞ കെ.ഇ ഇസ്മയിലും സി.ദിവാകരനും നേതൃത്വത്തില്‍ നിന്ന് ഒഴിയേണ്ടി വരും. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നാല്‍ നേതൃത്വം വെട്ടിലാകും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് കാനം ഇന്ന് മറുപടി നല്‍കും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ നേതൃത്വത്തിനും കെ.ഇ ഇസ്മയിലിനും സി.ദിവാകരനും എതിരെ വിമര്‍ശനം ഉയര്‍ന്നു..കാനം രാജേന്ദ്രന്‍ സംസ്ഥാന കൌണ്‍സിലിനെ നോക്ക് കുത്തിയാക്കിഎന്നതായിരിന്നുവിമര്‍ശനം.സമ്മേളനത്തിന് തൊട്ട് മുന്‍പ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഇസ്മയിലിനുംദിവാകരനുമെതിരെ അച്ചടക്കനടപടി വേണമെന്നുംആവശ്യമുയര്‍ന്നു.




Leave a Reply