Swapna Suresh makes secret statement in court with serious revelations;

സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു;

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ച് പൊലീസ്. സ്വപ്‌ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ് പ്രതികള്‍.എഫ്‌ഐആറില്‍ പേരുണ്ടായിരുന്ന പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



തന്നെ സഹായിച്ചതായി സ്വപ്‌ന ആരോപണം ഉന്നയിച്ച എം ശിവശങ്കറിന്റെ പേരും കുറ്റപത്രത്തിലില്ല. മുംബൈ ആസ്ഥാനമായ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ജോലി നേടി എന്നാണ് കേസ്.

 

 

 

 

Leave a Reply