Arjun Ayanki arrested for helping gold theft;

സ്വർണക്കവർച്ചക്ക് ഒത്താശ ചെയ്ത കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ;





കണ്ണൂർ: സ്വർണക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ ഒത്താശ ചെയ്ത കേസിൽ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂർ പെരിങ്ങോമിൽ നിന്ന് കൊണ്ടോട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വർണകവർച്ചക്ക് ശ്രമിച്ചെന്നാണ് കേസ്.

ഒരു മാസം മുമ്പ് ജിദ്ദയിൽ നിന്ന് തിരൂർ സ്വദേശി നാട്ടിലേക്ക് കടത്തിയ 974 ഗ്രാം സ്വർണം കവർച്ച ചെയ്യാൻ ഒരു സംഘം കരിപ്പൂരിൽ എത്തിയിരുന്നു. തുടർന്ന് ഈ സംഘം പൊലീസിന്‍റെ പിടിയിലായി. ഇതിൽ നിന്നാണ് കവർച്ചയിൽ അർജുൻ ആയങ്കിയുടെ പങ്ക് പൊലീസിന് വ്യക്തമായത്.

കാരിയറുടെ സഹായത്തോടെ സ്വർണം കവർച്ച ചെയ്യാനായിരുന്നു ശ്രമം. സ്വർണ കവർച്ചാ സംഘത്തിൽപ്പെട്ട പരപ്പനങ്ങാടി സി.പി.എം മുൻ നഗരസഭ കൗൺസിലർ അടക്കം നാലു പേരെയാണ് പൊലീസ് പിടികൂടിയത്. ഈ കേസിൽ ഒന്നാം പ്രതിയായിരുന്നു അർജുൻ ആയങ്കി.

കോഴിക്കോട് രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണം തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ച കേസിലും പ്രതിയാണ് അർജുൻ ആയങ്കി. ഈ കേസിൽ റിമാൻഡിലായിരുന്ന അർജുൻ ആയങ്കി പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
D a




Leave a Reply