വെബ് ഡസ്ക് :-കോഴിക്കോട് ജില്ലയിൽ ബാലുശേരി ഇയ്യാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണന്‍റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നത്. ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
You must log in to post a comment.