Plus Two exam results will be announced on June 21

നീറ്റ് പരീക്ഷ ഫലം സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും;




വെബ്ഡെസ്‌ക്:-നീറ്റ് യു ജി റിസൽട്ട് സെപ്റ്റംബർ ഏഴിന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു.

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം.

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യാൻ neet.nta.nic.in. ഔദ്യോ​ഗിക വെബ്സൈറ്റിലെ ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോ​ഗിൻ വിശദാംശങ്ങൾ നൽകണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം

ഉത്തര സൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in , ntaresults.nic.in , nta.ac.in എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം.




Leave a Reply