നടൻ നെടുമുടി വേണു അന്തരിച്ചു, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം

sponsored

തിരുവനന്തപുരം: പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് അസുഖബാധിതനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇത്. ഇന്ന് രാവിലെയോടെ സ്ഥിതി അതീവ ഗുരുതരമായി. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് മലയാളത്തിന്റെ പ്രമുഖ നടന്‍ വിടവാങ്ങിയിരിക്കുന്നത്

sponsored

നെടുമുടി വേണുവിന് 73 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപി അടക്കമുളളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. കൊവിഡ് കാലത്ത് കേരളത്തിന് മറ്റൊരു വലിയ നഷ്ടമായിരിക്കുകയാണ് നെടുമുടി വേണുവിന്റെ മരണം.

Leave a Reply