ന്യൂഡല്‍ഹി:- സ്ത്രീകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ ഡി എ) പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.നിലവിലെ മാനസികാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സായുധ സേനയില്‍ സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരമില്ലാത്തതിനെ പരാമര്‍ശിച്ച് സുപ്രീം കോടതി പറഞ്ഞു. സെപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ . സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതല്‍ സ്ത്രീകള്‍ക്ക് സായുധസേനയിലേക്ക് പ്രവേശനം ലഭിക്കും.
ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് ഇടക്കാല ഉത്തരവിട്ടത്.ജുഡീഷ്യറിയില്‍ നിന്ന് നിര്‍ദേശം ലഭിച്ച് മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും കോടതി വ്യക്തമാക്കി

You must log in to post a comment.