മുത്തലാഖിനെപിന്തുണക്കുന്നവർമുസ്ലീംപെൺകുട്ടികളോട് ചെയ്യുന്നത് അനീതി;
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക സിവിൽ കോഡിലൂടെ ലക്ഷ്യം വെക്കുന്നത് തുല്യനീതിയാണെന്നും ഭരണഘടനയും സുപ്രീംകോടതിയും ആവശ്യപ്പെടുന്നത് അതാണെന്നും മോദി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏകീകൃത സിവിൽ കോഡിനെ ഉപയോഗിക്കുന്നതെന്നും ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെൺകുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഏക സിവിൽ കോഡിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവിൽ കോഡിനെ ഉപയോഗിക്കുന്നത്.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തെയും മോദി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ലക്ഷക്കണക്കിന് കോടികളുടെ അഴിമതി ഉറപ്പാണെന്ന സന്ദേശമാണ് യോഗം മുന്നോട്ട് വയ്ക്കുന്നതെന്ന് മോദി പരിഹസിച്ചു. “ അഴിമതിയാണ് ഉറപ്പ് എന്ന സന്ദേശമാണ് പ്രതിപക്ഷ യോഗത്തിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് ജനങ്ങളോട് പറയേണ്ടത് ബിജെപി പ്രവർത്തകന്റെ ഉത്തരവാദിത്തമാണ്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയുടെ ഉറപ്പാണ് അവരുടെ കൂട്ടുകെട്ട്” – അദ്ദേഹം പറഞ്ഞു.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അവർ (പ്രതിപക്ഷം) ഒരു ഫോട്ടോ ഒപ് (ഫോട്ടോ ഓപ്പർച്ചൂണിറ്റി) പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഫോട്ടോയിൽ കാണുന്ന ഓരോ വ്യക്തിയും 20 ലക്ഷം കോടി രൂപയുടെ (20,000 ബില്യൺ) അഴിമതിയുടെ ഉറപ്പാണെന്ന് നിങ്ങൾക്ക് ഫോട്ടോ കാണുമ്പോൾ മനസ്സിലാകും” വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിക്കാൻ അണിനിരക്കുന്ന പ്രതിപക്ഷ പാർട്ടികളോട് പ്രധാനമന്ത്രി മോദി പറഞ്ഞു.
“ചിലർ അവരുടെ പാർട്ടിക്ക് വേണ്ടി മാത്രം ജീവിക്കുന്നു. പാർട്ടിക്ക് മാത്രം നേട്ടമുണ്ടാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അഴിമതിയിൽ നിന്നും കമ്മീഷനിൽ നിന്നും വെട്ടിപ്പിൽ നിന്നും ഒരു വിഹിതം ലഭിക്കുന്നത് കൊണ്ടാണ് അവർ ഇത് ചെയ്യുന്നത്.” പ്രധാനമന്ത്രി പറഞ്ഞു.
http://politicaleye.news-Narendra-Modi-Hints-to-Implement-Uniform-Civil-Code:-. Narendra Modi Hints to Implement Uniform Civil Code: Mutthalak

You must log in to post a comment.