
ആഴ്ചയില്‍ 40 സഞ്ചാരികളുടെ ബുക്കിങ് ലഭിക്കുകയാണെങ്കില്‍ ഞായറാഴ്ച തോറും ഒരു വാഹനം സര്‍വീസ് നടത്തുന്നതിനാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 250 പേര്‍ എത്തിയതോടെ ഇന്നലെ മാത്രം സര്‍വീസ് നടത്തിയത് 5 ബസുകള്‍.

കോതമംഗലത്തു നിന്ന് പഴയ ആലുവ- മൂന്നാര്‍ റോഡിന്റെ ഭാഗമായ കുട്ടമ്ബുഴ, മാമലക്കണ്ടം എത്തി പഴമ്പ
ബിള്ളിച്ചാല്‍, പടിക്കപ്പ്, ഇരുമ്പുപാലം, മച്ചിപ്ലാവ്, കൊരങ്ങാട്ടി, പീച്ചാട്, മാങ്കുളം, ആനക്കുളം എത്തി തിരികെ മാങ്കുളം, വിരിപാറ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറില്‍ എത്തിച്ചേരും വിധമാണ് ജംഗിള്‍ സഫാരി ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ കല്ലാര്‍, അടിമാലി, നേര്യമംഗലം വഴി കോതമംഗലത്ത് എത്തിച്ചേരും.

തുടക്കത്തില്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതിന് അധികൃതര്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഇന്നലെ മാത്രം 5 സര്‍വീസിനുള്ള ബുക്കിങ് ഉണ്ടായത് കെഎസ്‌ആര്‍ടിസിയെ പോലും അമ്ബരപ്പിച്ചു കഴിഞ്ഞു. രാവിലെ 8ന് ആരംഭിച്ച് രാത്രി 7ന് കോതമംഗലത്ത് തിരികെ എത്തും വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

ഉച്ച ഭക്ഷണം, ലഘു ഭക്ഷണം ഉള്‍പ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് കൂടിയാലും ഒരു ദിവസം മാങ്കുളത്ത് താമസിച്ച് ആനക്കുളത്ത് എത്തുന്ന കാട്ടാനകളെ നേരില്‍ കണ്ടും കാനന ഭംഗിയും, വെള്ളച്ചാട്ടങ്ങളും കണ്ട് മൂന്നാറിലേക്ക് പോകും വിധം സര്‍വീസ് പുനഃക്രമീകരിക്കണം എന്ന ആവശ്യമാണ് സഞ്ചാരികള്‍ മുന്നോട്ടു വയ്ക്കുന്നത്.ഇതിനെക്കുറിച്ചും കെ എസ് ആര്‍ ടി സി ആലോചിക്കുന്നുണ്ട്.
You must be logged in to post a comment.