ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന ലഭിക്കാത്തതിനാൽ പഞ്ചായത്തിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതക കുറ്റത്തിന് കേസ് ചാർജ് ചെയ്തു. ഒപ്പം പൊതുമുതൽ നശിപ്പിച്ചതിനും കേസ് ചാർജ് ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസിന് തീട്ട പ്രതി മുജീബ് റഹ്മാനും കുടുംബവും വർഷങ്ങളായിട്ട് താമസിക്കുന്നത് ചോർന്നൊലിക്കുന്ന കൂരയിലാണ്. പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഏറെ അർഹതയുള്ള മുൻഗണനയുള്ള ഉൾപ്പെടുത്താൻ കഴിയുന്ന സ്ഥിതിവിശേഷം ഉള്ള വീടാണ് മുജീബിന്റെത് പക്ഷേ പഞ്ചായത്തിന്റെ നിരന്തരമായിട്ടുള്ള അവഗണനകൾ മൂലം അദ്ദേഹത്തിൻറെ വീട് ലൈഫ് ഭവന പദ്ധതിയിൽ ഇതുവരെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
ലൈഫ് ഭവന പദ്ധതിയിൽ വീട് ഉൾപ്പെടുത്തുവാൻ വേണ്ടി വർഷങ്ങളായിട്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയായിരുന്നു മുജീബ് റഹ്മാൻ.
കീഴാറ്റൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ ആനപ്പാംകുഴിയിൽ ആണ് മുജീബ് റഹ്മാന്റെ വീട്.
വൃദ്ധരായ രോഗിയായ മാതാപിതാക്കളും ഭാര്യയും രണ്ടും മക്കളും മടങ്ങുന്നതാണ് മുജീബിന്റെ കുടുംബം.
മഴയൊന്നു ചാറിയാൽ ചോർന്നൊലിക്കുന്ന കൂരയാണ് മുജീബിന്റേത് അതുകൊണ്ടുതന്നെ മഴവെള്ളം ചാടാതിരിക്കുവാനായി വീടിനുമുകളിൽ ടാർപോളിൻ വലിച്ചുകിട്ടിയിട്ടുണ്ട് അതോടൊപ്പം തന്നെ രണ്ടു കുഞ്ഞു മുറികളും ഇടിഞ്ഞു വീഴാറുമായ ഭിത്തികളുമാണ് നിലവിലെ ആ വീടിൻറെ അവസ്ഥ.
രോഗം മൂലം വൃദ്ധയായ മുജീബ് റഹ്മാന്റെ മാതാവ് ചക്ര കസേരയിൽ ആണ് അതോടൊപ്പം ഭാരിച്ച ജോലികൾ ചെയ്യുവാൻ മുജീബിന് സാധിക്കാത്തതിനാൽ ആപ്പ് ഓട്ടോ വാടകക്ക് എടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.
വാർത്തകൾ സ്വതന്ത്രവും നിഷ്പക്ഷവുമായി അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക
ഇന്നലെ ഉച്ചയ്ക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുവാനായി പുറത്തുപോയപ്പോൾ പെട്രോൾ ആയി വന്ന മുജീബ് പഞ്ചായത്തിന് ഓഫീസിന് അകത്ത് തീയിടുകയായിരുന്നു തീപിടുത്തത്തിൽ പഞ്ചായത്തിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറും എല്ലാം പൂർണമായും കത്തി നശിച്ചു.
നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്.
തീട്ടതിനുശേഷം മുജീബ് റഹ്മാൻ സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പലതവണ ഓഫീസുകൾ കയറി ഇറങ്ങി നിരാശയിലാണ് മുജീബ് റഹ്മാൻ ഇത് ചെയ്തുതന്നു. ഇതിന്റെ ഉത്തരവാദി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കാണെന്നും സിപിഎം ആരോപിച്ചു.
അതേസമയം ലൈഫ് ഭവന പദ്ധതിയിൽ 104ാം സ്ഥാനത്ത് ആണ് മുജീബിന്റെ പേര് ലിസ്റ്റിൽ ഉള്ളത്.
mujeeb-who-set-fire-to-the-panchayat-office-has-been-living-in-a-leaky-shed-for-years

You must log in to post a comment.