കൊയിലാണ്ടി: കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവക്കോട് പോസ്റ്റ്ഓഫീസിന് സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ഥ (ഒന്നര) എന്നിവരാണ് മരിച്ചത്.
ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനസേന എത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ ഭർത്താവ് പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. മരണകാരണം അറിവായിട്ടില്ല.

You must log in to post a comment.