Site icon politicaleye.news

മൊഹമ്മദ്‌ സുബൈറിന്റെ അറസ്‌റ്റ്‌, വിമർശവുമായി യുഎൻ;

Mohammed Zubair's arrest, UN criticizes him;

Mohammed Zubair's arrest, UN criticizes him;

വെബ്ഡസ്ക്:-
പറയുന്നതും എഴുതുന്നതും ട്വീറ്റ്‌ ചെയ്യുന്നതും കാരണമാക്കി മാധ്യമപ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ ഐക്യരാഷ്ട്ര സംഘടന. ആശങ്കയില്ലാതെയും സ്വതന്ത്രമായും അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്‌ സ്‌റ്റീഫൻ ദുജാറിക്‌ പറഞ്ഞു. 2018ലെ ട്വീറ്റിന്റെ പേരിൽ ആൾട്ട്‌ ന്യൂസ്‌ സ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെ ഡൽഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രതലത്തിലും സുബൈറിന്റെ അറസ്‌റ്റിനെതിരായ പ്രതിഷേധം കനക്കുകയാണ്‌. നൊബേൽ പുരസ്കാര ജേതാവും ഫിലിപ്പീൻ മാധ്യമപ്രവർത്തകയുമായ മരിയ റെസ്സ സുബൈറിന്റെയും ടീസ്ത സെതൽവാദിന്റെയും അറസ്‌റ്റിൽ നടുക്കം രേഖപ്പെടുത്തി.
ന്യൂയോർക്ക്‌ ആസ്ഥാനമായ മാധ്യമപ്രവർത്തക സംരക്ഷണ സമിതി(സിപിജെ)യും അറസ്‌റ്റിനെ അപലപിച്ചു.
സുബൈറിനെ ഉപാധികളില്ലാതെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ടീസ്ത സെതൽവാദിനെ ഉടൻ വിട്ടയക്കണമെന്ന്‌ യുഎൻ മനുഷ്യാവകാശ വിഭാഗം ട്വീറ്റ്‌ ചെയ്തിരുന്നു.

Exit mobile version