27കാരിയെ തടവിൽവെച്ച് പീഡിപ്പിച്ചു,നാല് പേർ പിടിയിൽ;

ന്യൂസ്‌ ഡസ്ക് :-കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയെ ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

മോഡലുകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് വരുന്ന മറ്റൊരു ക്രൂര കുറ്റകൃത്യത്തിന്റെ വാർത്തയാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. തുടക്കത്തിൽ അപകട മരണമെന്ന് കരുതിയ മോഡലുകളുടെ മരണത്തിന് പിന്നിൽ സൈജു തങ്കച്ചന്റെ നിർണായക പങ്ക് പുറത്തുവന്നിരുന്നു. ഇയാളുടെ ലഹരിമരുന്ന് ബന്ധമടക്കെ പുറത്തുവന്നതിന് പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് കൊടുത്ത് സ്ത്രീയെ രണ്ട് ദിവസം തുടർച്ചയായി പീഡിപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യം കൂടി പുറത്തുവരുന്നത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top