Skip to content

കണ്ണൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി:

കണ്ണൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി:

കക്കാട്: കണ്ണൂര്‍ കക്കാടുനിന്ന് കാണാതായ വിദ്യാര്‍ഥിയെ പതിനേഴു ദിവസത്തിനു ശേഷം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഷെസിനെയാണ് കണ്ടെത്തിയത്.

ഷെസിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തി വീഡിയോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഷെസിനെ ഉടന്‍ നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജൂലൈ 16-ാം തീയതിയാണ് ഷെസിനെ കാണാതായത്. കുഞ്ഞിപ്പള്ളി ഗായത്രി ടാക്കിസിന് സമീപത്തെ വീട്ടില്‍നിന്ന് കയ്യില്‍ നൂറുരൂപയുമായി മുടിമുറിക്കാന്‍ പോയതായിരുന്നു കുട്ടി.
വീട്ടില്‍നിന്ന് നടന്നാല്‍ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കായിരുന്നു ഷെസിന്‍ പോയത്. എന്നാല്‍ അന്ന് ഉച്ച കഴിഞ്ഞിട്ടും ഷെസിന്‍ തിരിച്ച് വരാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി.
അന്വേഷണത്തില്‍ സുഹൃത്തുക്കളുടെ വീടുകളിലും മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി. കാണാതായ സമയത്ത് ഷെസിന്റെ കൈവശം ഫോണും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading