വെബ് ഡസ്ക് :-യുക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥി കർണാടക ഹവേരി ജില്ലയിലെ ചെലഗെരി സ്വദേശി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ (22) കൊല്ലപ്പെട്ടത് ഷെല്ലാക്രമണത്തിലാണെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു.
1500ലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ഖാർകീവിൽ നിന്ന് റഷ്യൻ അതിർത്തി വഴി തങ്ങളെ രക്ഷപ്പെടുത്തണമെന്ന് മലയാളികൾ അടക്കമുള്ളവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥിയുടെ ദാരുണാന്ത്യം. ഇതേ തുടർന്ന് ന്യൂഡൽഹിയിലെ വിദേശ മന്ത്രാലയത്തിലേക്ക് റഷ്യൻ, യുക്രെയ്ൻ സ്ഥാനപതിമാരെ വിളിപ്പിച്ച ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക് സംരക്ഷണം നൽകണമെന്നും അവരെ അതിർത്തിയിൽ സുരക്ഷിതരായി എത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.